പെരുമ്പാവൂർ∙ ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി. വർധിക്കുന്ന വാഹന ഗതാഗതം, റോഡിലെ തിരക്ക്, പാർക്കിങ് പ്രശ്നങ്ങൾ, ട്രാഫിക് സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിച്ചു സമഗ്രമായ പരിഹാര നിർദേശങ്ങൾ തയാറാക്കുകയാണു സംഘത്തിന്റെ ലക്ഷ്യം.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് പരിശോധന.
മോട്ടർ വാഹന വകുപ്പ്, പൊലീസ്, നഗരസഭ, പൊതുമരാമത്ത് എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ട
സംഘമാണ് പഠനം നടത്തുന്നത്. പെരുമ്പാവൂരിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പൊതുജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ദീർഘകാല പദ്ധതികൾക്ക് ഈ പഠനം സഹായകരമാകുമെന്നാണു പ്രതീക്ഷ.
പ്രധാന റോഡുകൾ എല്ലാം വൺവേയാക്കി നടപ്പാക്കാനുള്ള പദ്ധതി നഗരസഭയ്ക്കുണ്ട്. ഇത് സാധ്യമാണോയെന്ന പരിശോധനയാണ് നടത്തിയത്.
പ്രധാന റോഡുകളിൽ കുരുക്ക് കുറയ്ക്കുന്നതിനായി വൺവേ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ് നഗരസഭാ നിർദേശത്തിലുള്ളത്.
ഇരിങ്ങോൾ സ്വദേശിയായ പ്രവീൺ എസ്. നായർ തയാറാക്കിയ നിർദേശങ്ങൾ നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് കരട് രൂപരേഖ തയാറാക്കി ഗതാഗത മന്ത്രിക്കു സമർപ്പിച്ചിരുന്നു.
ക്രോസിങ് പൂർണമായും ഒഴിവാക്കി ഒറ്റവരിയിൽ മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലുള്ള കരട് നിർദേശമാണ് നഗരസഭ തയാറാക്കിയത്. പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ അവലോകന യോഗം ചേർന്നു.
തുടർ അവലോകന യോഗം ഉടൻ ചേരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

