മരട് ∙ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ വാദം പുനരാരംഭിക്കാനിരിക്കെ സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിയിലെ (കെസിസെഡ്എംഎ) വിദഗ്ധ സംഘം മരടിൽ പരിശോധന നടത്തി. പൊളിച്ചുനീക്കിയ ഫ്ലാറ്റ് സമുച്ചയങ്ങൾ നിന്നിരുന്ന സ്ഥലങ്ങളുടെയും ചേർന്നുള്ള പ്രദേശങ്ങളുടെയും പാരിസ്ഥിതിക അവസ്ഥ സംഘം വിലയിരുത്തി. തീരസംരക്ഷണ മേഖലാ നിയമ ലംഘനങ്ങൾ, ജലാശയങ്ങളുടെ സംരക്ഷണാവസ്ഥ, ഭൂമി പുനഃസ്ഥാപന പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിച്ചു.
ഇവയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സാങ്കേതിക റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉടനെ നൽകും.
കെസിസെഡ്എംഎ മെംബർ സെക്രട്ടറി പി.സി.സാബുവിന്റെ നിർദേശ പ്രകാരം സാങ്കേതിക വിദഗ്ധരായ ഡോ. കെ.കെ.വിജയൻ, ഡോ.
സി.രവിചന്ദ്രൻ, പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റ് എക്സി. എൻജിനീയർ പി.കലയരസൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ടൗൺ പ്ലാനിങ് ഓഫിസ് അംഗങ്ങൾ നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
തീരദേശ നിയന്ത്രണ മേഖലാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുമാറ്റിയത്.
ജെയിൻ കോറൽ കോവ്, ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ഗോൾഡൻ കായലോരം എന്നിവയായിരുന്നു 343 ഫ്ലാറ്റ് ഉടമകളുള്ള കെട്ടിടങ്ങൾ.
പൊളിച്ചു മാറ്റിയ സ്ഥാനത്ത് നിയമപരമായി പുതിയ കെട്ടിടം നിർമിക്കാമെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]