കാലടി∙ കാലടിയിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർകലാശാലയോടു ചേർന്നുള്ള പുത്തൻകാവ്– കൈപ്പട്ടൂർ റോഡ് അരികിൽ കുറ്റിക്കാട് വളർന്നു. റോഡിന്റെ ഒരു വശത്തെ സർവകലാശാല മതിൽ നിറയെ കാടുപിടിച്ചിരിക്കുകയാണ്.
റോഡിന്റെ മറുഭാഗത്തെ ജലസേചന കനാലിലും നിറയെ കുറ്റിക്കാടുകളാണ്. ഈ കാടുകൾക്കിടയിലൂടെയാണ് പോകേണ്ടത്.സർവകലാശാലയുടെ മതിൽ അവിടെയുണ്ടോ എന്നറിയാൻ പറ്റാത്ത വിധത്തിൽ പുൽക്കാടു നിറഞ്ഞിരിക്കുകയാണ്.
കൂടാതെ സർവകലാശാലാ വളപ്പിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ റോഡിലേക്കു നീണ്ടു നിൽക്കുന്നു.
ഇതിനടിയിലൂടെയാണു വൈദ്യുത ലൈൻ പോകുന്നത്. കാറ്റത്തു വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു കമ്പികളിലേക്കു വീഴാൻ സാധ്യതയേറെയാണ്.
വൈദ്യുത പോസ്റ്റുകളിൽ വള്ളിക്കാടുകൾ നിറഞ്ഞിരിക്കുന്നു. പോസ്റ്റിലെ ട്യൂബ് ലൈറ്റ് മാത്രം പുറത്ത് കാണാം.
ലൈറ്റുകൾ തെളിഞ്ഞാലും കുറ്റിക്കാടുകൾ കാരണം റോഡിലേക്കു വെളിച്ചം തീരെ കിട്ടില്ല. ലൈറ്റുകൾ കേടായാൽ നന്നാക്കുന്നതിനു കുറ്റിക്കാടിനുള്ളിലൂടെ പോസ്റ്റിലേക്ക് കയറാൻ പറ്റില്ല.
ജലസേചന കനാലിൽ മഴക്കാലത്ത് പമ്പിങ് ഇല്ലാത്തതിനാൽ അവിടെ കുറ്റിക്കാടുകൾ നിറഞ്ഞു.
ഇതു കാരണം മഴ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നു. പമ്പിങ് പുനരാരംഭിക്കണമെങ്കിൽ കനാലിലെ കുറ്റിക്കാടുകൾ വെട്ടി നീക്കണം.
കനാലിനു പിറകിൽ വീടുകളുണ്ട്. കുറ്റിക്കാടുകൾ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.സർവകലാശാല മതിലിൽ കുറ്റിക്കാടുകൾ വളരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
എന്നാൽ ഇതു വെട്ടി മാറ്റാൻ സർവകലാശാല ഒരു നടപടിയും എടുക്കുന്നില്ല.
ഇത് വെട്ടി വെളുപ്പിക്കണമെങ്കിൽ വലിയ പ്രയത്നം വേണ്ടി വരും. ഇഴജന്തുക്കൾ ഉണ്ടായേക്കാം എന്നതിനാൽ നാട്ടുകാർ ഇതുവഴി പോകാൻ ഭയക്കുന്നു.
സമീപമുള്ള പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മകരച്ചൊവ്വ ഉത്സവത്തിനു മുൻപ് ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുറ്റിക്കാടുകൾ വെട്ടി നീക്കുന്നത്.ക്ഷേത്രത്തിലേക്ക് നിത്യവും ധാരാളം ആളുകൾ വരുന്ന വഴിയാണിത്.
പരിസര പ്രദേശത്ത് അനേകം വീട്ടുകാർ തിങ്ങി താമസിക്കുന്നു. അവർ നിത്യവും സഞ്ചരിക്കുന്ന വഴിയാണിത്.
കൂടാതെ കൈപ്പട്ടൂർ, ചെമ്പിശേരി, മാണിക്യമംഗലം ഭാഗങ്ങളിലേക്ക് എളുപ്പ വഴിയായതിനാൽ ആ ഭാഗങ്ങളിലുള്ളവർ കാലടി ടൗണിലേക്ക് വരുന്നത് ഇതുവഴിയാണ്. അനേകം സ്കൂൾ വിദ്യാർഥികൾ ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നു.
കാടുകൾ വെട്ടി നീക്കിയില്ലെങ്കിൽ അവ ഇനി റോഡിലേക്ക് വളരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]