ആലങ്ങാട് ∙ നീറിക്കോട്– ചിറയം മേഖലയിൽ തെരുവുനായ ശല്യം അതിരൂക്ഷം. റോഡിൽ കൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാരുടെ പരാതി.
ബന്ധപ്പെട്ട അധികാരികൾക്കു പരാതി നൽകിയിട്ടും പരിഹാരമാകുന്നില്ലെന്ന് ആക്ഷേപം.
റോഡിലൂടെ പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ ഓടിച്ചിടുന്നുണ്ട്. കഴിഞ്ഞ ദിവസവും തെരുവുനായ്ക്കളെ കണ്ടു പേടിച്ചോടിയ രണ്ടുപേർക്ക് റോഡിൽ വീണു പരുക്കേറ്റിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ നായ്ക്കൾ കടകൾക്കു മുന്നിൽ തമ്പടിക്കുകയാണ്.
എടിഎം സെന്ററുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും നായ്ക്കൾ കൂട്ടമായി കിടക്കുന്നുണ്ട്. വീടുകളുടെ മുന്നിൽ ഇവ കൂട്ടമായി കിടക്കുന്നതു മൂലം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നാണു പരാതി.
കുറച്ചു ദിവസം മുൻപു കോട്ടുവള്ളി പഞ്ചായത്തിലെ 11 പേരെയാണു തെരുവുനായ്ക്കൾ ഓടിച്ചിട്ടു കടിച്ചത്.
വീടിനുള്ളിൽ കയറി വരെ നായ്ക്കൾ ആക്രമിച്ചിരുന്നു. ആലങ്ങാട് മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 25 പേർക്കാണു നായ്ക്കളുടെ കടിയേറ്റത്.
അതിനാൽ എത്രയും വേഗം പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]