മൂവാറ്റുപുഴ∙ ടെൻഡർ പൂർത്തിയാക്കി 6 മാസം പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടാകാത്തത് മുറിക്കല്ല് ബൈപാസ് പദ്ധതിക്ക് തിരിച്ചടിയാകുന്നു. എഗ്രിമെന്റ് വൈകിയാൽ പദ്ധതി വീണ്ടും ടെൻഡർ ചെയ്യേണ്ടി വരും.
ഇത് പദ്ധതി അനന്തമായി നീണ്ടു പോകുന്നതിനും കാരണമാകും.രൂപരേഖയും അലൈൻമെന്റും തമ്മിലുള്ള വ്യത്യാസമാണ് കാലതാമസം സൃഷ്ടിക്കുന്നത്. രൂപരേഖയ്ക്ക് അനുയോജ്യമായ വിധത്തിലല്ല അലൈൻമെന്റ് തയാറാക്കലും ഭൂമി ഏറ്റെടുക്കലും നടന്നിരിക്കുന്നത്.
രൂപരേഖയിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയോ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി അവസ്ഥയോ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.
മുറിക്കല്ല് ബൈപാസിന്റെ പ്രൊജക്ട് എക്സിക്യൂഷൻ ഡോക്യുമെന്റ് അംഗീകരിക്കുന്നതിനായി കാലതാമസം ഉണ്ടായിട്ടുണ്ടെന്നു കെആർഎഫ്ബിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതു പരിഹരിക്കാൻ കരാർ കമ്പനിയുമായി ഫേം കാലാവധി 20 വരെ നീട്ടിയിട്ടുണ്ടെന്നും കെആർഎഫ്ബി അധികൃതർ വ്യക്തമാക്കി.
മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായിരുന്ന മുറിക്കല്ല് ബൈപാസിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞ മാർച്ചിലാണ് പൂർത്തിയായത്.
4 മാസം വരെയാണ് കരാർ കമ്പനിയുമായുള്ള ഫേം കാലാവധി. എന്നാൽ 6 മാസമായിട്ടും തുടർനടപടികൾ വൈകുന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]