മൂവാറ്റുപുഴ ∙ രാത്രി ഉണ്ടായ തീപിടിത്തത്തിൽ ആനിക്കാട് ചിറപ്പടിയിലെ പച്ചക്കറി വ്യാപാരി ഷാഹുൽ ഷിനാജിന്റെ കടയും വാഹനവും കത്തിനശിച്ചു. രാത്രി 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.
കടയുടെ മുന്നിൽ കിടക്കുകയായിരുന്നു പിക്കപ് വാൻ. 8 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ അറിയിച്ചു.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് സിപിഐ സെക്രട്ടറി ജോളി പൊട്ടയ്ക്കൽ പൊലീസിനു പരാതി നൽകി.രണ്ടാഴ്ച മുൻപ് ചിറപ്പടിയിൽ ലഹരി വിൽപന ചോദ്യം ചെയ്തതിന്റെ പേരിൽ ഷിനാജിനു നേരെ ഉണ്ടായ ആക്രമണത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
ആ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]