
കൊച്ചി ∙ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡിന്റെ ആഘോഷ രാവ് ഇന്ന്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററാണ് താരനിബിഡവും വർണാഭവുമായ അവാർഡ് നിശയുടെ വേദി.
പാസ് ഉള്ളവർക്കു വൈകിട്ട് 4 മുതൽ ഗേറ്റ് വഴി പ്രവേശിക്കാം. ഇന്നു വൈകിട്ട് വരെ ക്വിക് കേരള.കോം വഴിയും വേദിക്കു സമീപവും ടിക്കറ്റ് എടുക്കാം.
മികച്ച സിനിമ, നടൻ, നടി, സംവിധായകൻ തുടങ്ങി മലയാള സിനിമയിലെ വിവിധ കാറ്റഗറിയിലെ അവാർഡുകൾ വേദിയിൽ പ്രഖ്യാപിക്കും. നൃത്ത വിരുന്നും സ്കിറ്റും ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടും.
മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, അനുരാഗ് കശ്യപ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫലി, ബേസിൽ ജോസഫ്, വിജയരാഘവൻ, നവ്യനായർ, സുരാജ് വെഞ്ഞാറമ്മൂട്, ജോണി ആന്റണി, ഷെയ്ൻ നിഗം, ഹണിറോസ്, അനുസിതാര, സ്വാസിക, നിഖില വിമൽ, ദീപ്തി സതി, വിനയ് ഫോർട്ട്, മഹിമ നമ്പ്യാർ, രമേഷ് പിഷാരടി, മഡോണ സെബാസ്റ്റ്യൻ, ബിനു പപ്പു, സിജുസണ്ണി, അനാർക്കലി മരയ്ക്കാർ, കലാഭവൻ ഷാജോൺ, മഞ്ജുപിള്ള, ലക്ഷ്മിഗോപാലസ്വാമി തുടങ്ങി വൻ താരനിര അവാർഡിനെത്തും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണു പ്രധാന സ്പോൺസർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]