
കൊച്ചി∙ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണക്കുഴമ്പ് കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ജിദ്ദയിൽ നിന്നു ബെംഗളൂരു വഴി കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഇതു പിടികൂടിയത്.
അറസ്റ്റിലായ മലപ്പുറം സ്വദേശി കമറുദീനെ (39) റിമാൻഡ് ചെയ്തു. ഇയാളുടെ ഇടപാടുകാരെ ചുറ്റിപ്പറ്റി അന്വേഷണം തുടരുന്നു.
കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കുഴമ്പിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്ത 150–ാം സ്വർണ കള്ളക്കടത്ത് കേസാണിത്. 75 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത ഈ കേസുകളിൽ 40 പ്രതികളെ അറസ്റ്റ് ചെയ്തു.ചീഫ് കമ്മിഷണർ എസ്.കെ.റഹ്മാൻ, കമ്മിഷണർ ഗുരുകരൻ സിങ് ബെയ്ൻസ്, ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് എന്നിവരാണ് അന്വേഷണങ്ങൾക്കു നേതൃത്വം നൽകുന്നത്.
9.50 കോടി രൂപ വിലമതിക്കുന്ന വിദേശനിർമിത സിഗററ്റുകളും 30 ലക്ഷം രൂപയുടെ വിദേശ കറൻസിയും 46 കോടി രൂപയുടെ ലഹരിവസ്തുക്കളും കോടികൾ വിലമതിക്കുന്ന വന്യജീവികളും കസ്റ്റംസ് പിടികൂടിയിരുന്നു.
ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്തു മുതലാണു എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.
അസി.കമ്മിഷണർ പോൾ പി.ജോർജ്, കസ്റ്റംസ് സൂപ്രണ്ടുമാരായ സരീൻ ജോസഫ്, എസ്.റോഷ്നി, റോയ് ജോസഫ്, മാത്യു ജോൺ, മോളി ദാസ്, പി.കെ.സുഭാഷ്കുമാർ, അജയ്കുമാർ, കേശവ് സിങ്, ഇൻസ്പെക്ടർമാരായ കുമാരി പ്രേരണ, ബി. അഞ്ജുഷ്, കെ.ആർ.ഹരികൃഷ്ണൻ, ഗോപി കൃഷ്ണൻ, ഹവിൽദാർമാരായ ദീപേന്ദ്ര മിശ്ര, ഡോൺ ജോസഫ്, സുവജിത് ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
18 ലഹരി പദാർഥ കേസുകളിലായി 100 കിലോ ഹൈബ്രിഡ് കഞ്ചാവും ഇവർ പിടികൂടി നശിപ്പിച്ചു.
60 ലക്ഷം വിദേശനിർമിത സിഗരറ്റുകൾ പിടികൂടി 24 കേസുകൾ റജിസ്റ്റർ ചെയ്തു.സിയാൽ ഉദ്യോഗസ്ഥർ, സിഐഎസ്എഫ്, ഇമിഗ്രേഷൻ, എൻസിബി, ഡിആർഐ, സിസിപി, ലോക്കൽ പൊലീസ് എന്നിവരുടെ സഹകരണം കേസന്വേഷണങ്ങൾക്കു ലഭിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]