കൊച്ചി∙ മറൈൻ ഡ്രൈവിലെ സംരക്ഷിത കണ്ടൽച്ചെടികൾ വെട്ടിനശിപ്പിച്ചവരെ കണ്ടെത്താൻ സിസിടിവി പരിശോധന. ജിസിഡിഎയുടെ നേതൃത്വത്തിലാണു പരിശോധന.
മറൈൻ ഡ്രൈവ് മെട്രോ ടെർമിനലിനു സമീപം പഴയ ബോട്ട് ജെട്ടിയുടെ വശത്തായി നിന്നിരുന്ന കണ്ടൽച്ചെടികളാണു വ്യാഴാഴ്ച ചിലർ വെട്ടിനശിപ്പിച്ചത്. ആരോ ഇതരസംസ്ഥാന തൊഴിലാളിയെ കൂലിക്കു നിർത്തി കണ്ടൽ വെട്ടി വെളുപ്പിക്കുകയായിരുന്നുവെന്നാണു വിവരം.
കണ്ടൽ വെട്ടുന്നതു രാവിലെ നടക്കാനെത്തിയവർ തടഞ്ഞിരുന്നു.
മറൈൻഡ്രൈവിലെത്തുന്ന കമിതാക്കൾ കണ്ടലുകൾക്കു സമീപം വന്നിരിക്കുന്നതു ശല്യമാകുന്നുവെന്നാണു കണ്ടൽ വെട്ടിയവരോടു ചോദിച്ചപ്പോൾ മറുപടി ലഭിച്ചതെന്നു പ്രഭാത നടപ്പുകാർ പറയുന്നു. മറൈൻ ഡ്രൈവിലെ കണ്ടലുകൾക്കു സമീപം അടിഞ്ഞു കൂടിയ മാലിന്യങ്ങളും പ്ലാസ്റ്റിക്കും കണ്ടൽ സംരക്ഷകൻ മുരുകേശന്റെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ മുൻപു രണ്ടു തവണ നീക്കം ചെയ്തിരുന്നു.
കണ്ടലുകളുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ കൈക്കൊള്ളുമ്പോഴാണു ചിലർ നിസ്സാര കാരണങ്ങൾ പറഞ്ഞു നിയമവിരുദ്ധമായി അവ വെട്ടിനശിപ്പിക്കുന്നതെന്നു സാമൂഹിക പ്രവർത്തകനായ രഞ്ജിത് തമ്പി പറഞ്ഞു. കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നു പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]