
കാക്കനാട്∙ ഓല മെടയലും ഓല കീറി ഈർക്കിൽച്ചൂൽ കെട്ടലും തേങ്ങ ചുരണ്ടലുമൊക്കെ മത്സര ഇനമായപ്പോൾ വീട്ടമ്മമാർക്ക് വീര്യം കൂടി. അടുക്കളപ്പണിയിലും പരമ്പരാഗത തൊഴിലുകളിലും വാശിയോടെ ഏറ്റുമുട്ടിയവരിൽ പുരുഷൻമാരുമുണ്ടായിരുന്നു. തൃക്കാക്കര നഗരസഭയും കൃഷിഭവനും േചർന്നാണു മത്സരങ്ങൾ സംഘടിപ്പിച്ചത്.
അധ്യക്ഷയും കൗൺസിലർമാരും കുടുംബശ്രീ– ഹരിതകർമ സേനാ പ്രവർത്തകരും മുനിസിപ്പൽ ജീവനക്കാരും നാട്ടുകാരും പങ്കെടുത്ത മത്സരം കാണാനും ഒട്ടേറെപ്പേരെത്തി. മത്സരങ്ങൾ അധ്യക്ഷ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ടി.ജി.ദിനൂപ്, സ്ഥിര സമിതി ചെയർമാൻമാരായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, റസിയ നിഷാദ്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, സംഘാടക കമ്മിറ്റി ചെയർമാൻ ഷാജി വാഴക്കാല, കൃഷി ഓഫിസർ ശിൽപ വർക്കി, അസിസ്റ്റന്റ് കൃഷി ഓഫിസർ സി.എസ്.സലിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീര കർഷകയായിരുന്ന നഗരസഭാധ്യക്ഷ രാധാമണി പിള്ള ഓല മെടയലിലും ചൂലു കെട്ടലിലും പങ്കെടുത്തു. ചൂലു കെട്ടലിൽ അധ്യക്ഷയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
മത്സരങ്ങൾക്കുള്ള ഓലയും തേങ്ങയുമൊക്കെ മുനിസിപ്പൽ കാർഷിക സമിതി അംഗങ്ങളാണ് നൽകിയത്.
കാർഷിക പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. വിജയികൾ 1, 2, 3 ക്രമത്തിൽ.
ഓലമെടയൽ: സീന സുനിൽ, ഉഷാദേവി, ഗീത. ഓല കീറി ചൂലു കെട്ടൽ: ഫിലോമിന, നബീസ, രാധാമണി പിള്ള.
തേങ്ങ ചുരണ്ടൽ: മിനി രഞ്ജിത്, സുമ മോഹൻ, ടെസി രതീഷ്. ക്വിസ്: തൃക്കാക്കര കാർഡിനൽ സ്കൂൾ, തെങ്ങോട് ഗവ.ഹൈസ്കൂൾ, ഇടച്ചിറ മാർത്തോമ്മാ പബ്ലിക് സ്കൂൾ.
വിജയികൾക്ക് ഇന്ന് സമ്മാനം വിതരണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]