ഫോർട്ട്കൊച്ചി∙ 28 വീട്ടമ്മമാരുടെ 70 ചിത്രങ്ങളുമായി മോംസ് ഓഫ് കൊച്ചിയുടെ മോം മ്യൂസ് എന്ന ചിത്ര പ്രദർശനത്തിന് ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ തുടക്കം. 30 മുതൽ 76 വയസ്സു വരെയുള്ളവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച എൻ.എ.നൗഫിയയുടെ ഹെന്ന ഉപയോഗിച്ചു വരച്ച എ.ആർ. റഹ്മാന്റെ രേഖാചിത്രവും ചെറിയ മുത്തുകൾ ഉപയോഗിച്ച് ചെയ്ത രേഖാചിത്രവും പ്രദർശനത്തിനുണ്ട്.
പെൻ ഡ്രോയിങ്ങും അക്രിലിക്, ഓയിൽ പെയിന്റിങ്ങുകളും മ്യൂറൽ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
കൊച്ചിയിൽ താമസിക്കുന്ന വിദേശ വനിത ഓൾക, അഞ്ജു നിഗേൽ, ഷാരി രാജൻ, ടെന്നി വർഗീസ്, അനുപമ, ലിനി ഡാനിയേൽ, ലൈജു സാറാ ജോസഫ്, സുലൈഖ ഹബീബ്, സന്ധ്യ ഷാജു, വിധു വിജയൻ, മീനു ജോസ്, നീതു മോഹൻ, എലിസ അലക്സ് പോൾ, ഫാബിയ ഇബ്രാഹിം, ജിഷ റഷീദ്, ഹസിത എൻ.ഹരിദാസ്, യോജന ആനന്ദ്, ചാന്ദ്നി രവി, മിനി എലിസബത്ത് ഈപ്പൻ, റസിയ ഖാലിദ്, നിഷ തോമസ്, ജി.ചിത്ര, ബിസ്മ അൻസിൽ തുടങ്ങിയവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സംഘത്തിലെ മുതിർന്ന ചിത്രകാരി റസിയ ഖാലിദും മോംസ് ഓഫ് കൊച്ചി ഫൗണ്ടർ രാഖി ജയചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രദർശനം 19ന് സമാപിക്കും. ഗാലറി സമയം: രാവിലെ 10 മുതൽ 9 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]