
ആലുവ∙ 100 വർഷത്തിലേറെ പഴക്കമുള്ള ആലുവ കോടതി കെട്ടിടം ഓർമയിലേക്ക്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു പൂർണമായും പൊളിച്ചു നീക്കും.
38 കോടി രൂപ ചെലവിൽ ബഹുനില കോടതി സമുച്ചയം നിർമിക്കുന്നതിനു വേണ്ടിയാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നത്. ഇതിനു മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന 2 മജിസ്ട്രേട്ട് കോടതികളും മുൻസിഫ് കോടതിയും ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു താൽക്കാലികമായി മാറ്റിയിരുന്നു.
കോളിളക്കം സൃഷ്ടിച്ച കളമശേരി ബോംബ് സ്ഫോടനം, 6 പേരുടെ ജീവനെടുത്ത മാഞ്ഞൂരാൻ കൂട്ടക്കൊല തുടങ്ങി നൂറുകണക്കിനു കേസുകളുടെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ച കോടതി കെട്ടിടമാണ് ഇല്ലാതാകുന്നത്.
ഇപ്പോൾ യുസി കോളജ് സ്ഥിതി ചെയ്യുന്ന മംഗലപ്പുഴ കുന്നിൽ 215 വർഷം മുൻപു ജില്ലാ കോടതി പ്രവർത്തിച്ചിരുന്നു. 1921ൽ ആ കെട്ടിടം യുസി കോളജിനു വിട്ടുകൊടുത്തുകൊണ്ട് കോടതിയുടെ പ്രവർത്തനം ആലുവയിലേക്കു മാറ്റുകയായിരുന്നു.
4 നിലകളിലായി 79,172 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് പുതുതായി നിർമിക്കുന്നത്. പൂർത്തിയാകാൻ 3 വർഷം എടുക്കുമെന്നു കരുതുന്നു.
നിലവിലുള്ള 3 കോടതികൾക്കു പുറമേ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോക്സോ കോടതിയും കുടുംബ കോടതിയും പുതിയ കെട്ടിടത്തിലേക്കു മാറ്റും. കെട്ടിട
നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അടുത്തയാഴ്ച പിഡബ്ല്യുഡിക്കു നൽകും. ഭരണാനുമതി നേരത്തെ കിട്ടിയിട്ടുണ്ട്.
സാങ്കേതികാനുമതിയും നഗരസഭ, അഗ്നിരക്ഷാസേന, ജയിൽ എന്നിവിടങ്ങളിൽ നിന്നുള്ള എൻഒസിയും ലഭിച്ചു കഴിഞ്ഞാൽ ടെൻഡർ ചെയ്യും. ആലുവയിലെ കോടതികളിൽ അറുനൂറിലേറെ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]