
പെരുമ്പാവൂർ ∙ 10 കിലോഗ്രാം കഞ്ചാവുമായി 4 ഒഡീഷ സ്വദേശികളായ സഹോദരങ്ങളും ഭാര്യമാരും അറസ്റ്റിൽ. സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ(40) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇന്നലെ പുലർച്ചെ വട്ടയ്ക്കാട്ടുപടിയിൽ നിന്നാണ് പിടിയിലായത്.
ഒഡീഷയിൽ നിന്നു ട്രെയിനിൽ കഞ്ചാവ് എത്തിച്ച ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്കു പോകുമ്പോഴാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കുറച്ചു നാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്.
ഇവരുടെ ഭാര്യമാരാണു പിടിയിലായ സ്ത്രീകൾ.
ഒഡീഷയിൽ കിലോഗ്രാമിന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 25,000 രൂപയ്ക്കാണു വിൽക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തിലെത്തി വിൽപന നടത്തി മടങ്ങുന്നതായിരുന്നു പതിവ്.
സംശയം തോന്നാതിരിക്കാൻ വട്ടയ്ക്കാട്ടുപടിയിൽ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്.
ഇവരിൽ നിന്നു കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ടി.എം.സൂഫി, എസ്ഐ റിൻസ് എം.തോമസ് എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ്,റെനി ,സീനിയർ സിപിഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ,ബെന്നി ഐസക്, രജിത്ത് രാജൻ, സിപിഒമാരായ നിസാമുദ്ദീൻ, അരുൺ, നജ്മി, സ്വാമി ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]