
ആലുവ∙ വിവാഹമോചനക്കേസ് നൽകിയ യുവതിയുടെ കുടുംബാംഗങ്ങളെ ഭർത്താവ് രാത്രി വീടിന്റെ ഓടു പൊളിച്ചിറങ്ങി മർദിച്ചു. 3 പേർക്കു പരുക്കേറ്റു.
ആലുവ പൈപ്പ് ലൈൻ റോഡ് കല്ലുവെട്ടിപ്പറമ്പിൽ ഖദീജ (50), ഖദീജയുടെ മാതാവ് സൈനബ (70), ഖദീജയുടെ പ്രായപൂർത്തിയാകാത്ത മകൾ എന്നിവർക്കാണ് പരുക്കേറ്റത്. ഇതു സംബന്ധിച്ചു ഖദീജയുടെ മരുമകൻ തിരുവനന്തപുരം കല്ലിയൂർ എസ്ആർ ഭവനിൽ രാജീവിനെ (29) പ്രതിയാക്കി പൊലീസ് കേസെടുത്തു.
ഖദീജയുടെ മൂത്ത മകളുടെ ഭർത്താവാണ് പ്രതി. മകളും പ്രതിയും വേർപിരിഞ്ഞാണു താമസിക്കുന്നത്.
പുലർച്ചെ 3നു മകളുടെ കരച്ചിൽ കേട്ടു മുറിയിലേക്കു ചെന്ന ഖദീജയെ പ്രതി ചുറ്റിക കൊണ്ടു തലയിലും കാലിലും അടിച്ചു പരുക്കേൽപിച്ചു.
തടയാനെത്തിയ ഇളയ മകളുടെ മൂക്കിന്റെ എല്ല് അടിച്ചു പൊട്ടിച്ചു. സൈനബയുടെ മുഖത്തും നെഞ്ചിലും ക്ഷതമുണ്ട്.
പ്രതി കൊണ്ടുവന്ന ചുറ്റികയും കയറും പൊലീസ് കണ്ടെടുത്തു. ഖദീജ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]