
ഇഴയുന്ന വൈറ്റില മൊബിലിറ്റി ഹബ്; പാമ്പുകൾക്കൊപ്പം ശുചീകരണവും ഇഴയുന്നു
വൈറ്റില ∙ മൊബിലിറ്റി ഹബ്ബിലേക്കു പോകുമ്പോൾ കയ്യിലൊരു വടി കരുതുന്നത് നല്ലതായിരിക്കും. നടവഴിയിൽ കിടക്കുന്ന ഇഴജന്തുക്കളെ തോണ്ടിക്കളയാൻ ഉപകരിക്കും.
അത്രയ്ക്ക് രൂക്ഷമാണ് ശല്യം. കഴിഞ്ഞ ദിവസം രാത്രി ഇഴഞ്ഞെത്തിയത് കൂറ്റൻ മലമ്പാമ്പാണ്.
സ്ത്രീകളുടെ ശുചിമുറി ഉപയോഗിക്കാൻ ചെന്ന യുവതിയാണ് കണ്ടത്. കസേരയിൽ ഇരിക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തേക്ക് ഇഴഞ്ഞ് എത്തുകയായിരുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബിൽ ശുചിമുറിക്കു സമീപം കഴിഞ്ഞ ദിവസം എത്തിയ മലമ്പാമ്പിനെ പുറത്താക്കാനുള്ള ശ്രമം (വിഡിയോ ചിത്രം)
യുവതി ഒച്ചവച്ചതോടെയാണ് ജീവനക്കാരൻ അറിഞ്ഞത്.
ഒരുവിധം ഹബ്ബിൽ നിന്നു പുറത്താക്കി. വനംവകുപ്പിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. പിന്നിലെ കാട്ടിലേക്കു ഇഴഞ്ഞു പോയി.
ഇഴജന്തുക്കളെ ഭയന്നാണ് കഴിയുന്നതെന്ന് ജീവനക്കാരും ഹബ്ബിലെ കച്ചവടക്കാരും പറയുന്നു. മുന്തിയ ഇനം വിഷപ്പാമ്പുകളാണ് ഉള്ളത്.
മലമ്പാമ്പ് ആദ്യമാണെന്നും ഇവർ പറയുന്നു. കാടുപിടിച്ച് പിറകുവശം
ഹബ്ബിന്റെ പിറകുവശം പരിതാപകരമാണ്.
ഏറെ നാളായി വൃത്തിയാക്കാത്തതിനാൽ കാടുപിടിച്ച നിലയിലാണ്. ശുചിയാക്കാൻ ഇപ്പോഴത്തെ കരാറുകാർ തയാറാകുന്നില്ല എന്നാണ് ആക്ഷേപം.
നേരത്തെ ഇവിടെ കൃത്യമായി ശുചീകരണം നടക്കുമായിരുന്നെന്ന് യാത്രക്കാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]