
ഇടയാർ, കൂരുമല മേഖല പാറ ഖനനം വ്യാപകം; അനധികൃത പാറ ഖനനമെന്ന് പരാതി
കൂത്താട്ടുകുളം ∙ ഇടയാർ, കൂരുമല മേഖലയിൽ അനധികൃത പാറ ഖനനം വ്യാപകമാകുന്നതായി പരാതി. ലൈഫ് പദ്ധതിക്കായി പാറ പൊട്ടിക്കുന്നു എന്ന് ധരിപ്പിച്ചാണ് ഇടയാർ കാരുകുന്ന് മലയിൽ കല്ല് കടത്തുന്നത്.
പരിശോധന നടത്താൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കല്ല് പൊട്ടിക്കുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. അനുമതി ഇല്ലാതെയാണ് ഖനനം നടത്തിയതെന്നാണു വിവരം.
കൂരുമലയിൽ പറമ്പുകളിലെ പാറകൾ പൊട്ടിച്ച് കടത്തുന്ന സ്ഥിതിയാണ്. മേഖലയിൽ അമിത ലോഡുമായി ടിപ്പർ ലോറികൾ ചീറിപ്പായുന്നതായും പരാതിയുണ്ട്.
പരിശോധന കുറവുള്ള രാവിലെ 5 മണി മുതൽ 8 വരെയുള്ള സമയത്താണ് അനധികൃത കല്ല് കടത്തൽ കൂടുതലും നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]