
എറണാകുളം ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിഎച്ച്ഡി: അപേക്ഷ ക്ഷണിച്ചു
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം ഫണ്ട് ചെയ്യുന്ന വിശ്വേശ്വരയ്യ ഗവേഷണ പ്രോജക്ടിലെ 2 പിഎച്ച്ഡി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലും ഇലക്ട്രോണിക്സിലും ഓരോ ഒഴിവു വീതമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് 5 വർഷത്തേക്ക് പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. ഈ കാലയളവിൽ തന്നെ അവർക്ക് പിഎച്ച്ഡി പഠനം തുടരാനുമാകും. 25നകം ബയോഡേറ്റ [email protected] എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
കൊച്ചി∙ ഗവ. ഗേൾസ് എച്ച്എസ് എറണാകുളം, എസ്ആർവി (എം) എച്ച്എസ്, എറണാകുളം ഗവ. എച്ച്എസ് പനമ്പിള്ളിനഗർ എന്നീ സെന്ററുകളിൽ 2024 നവംബർ മാസത്തിലെ വിജ്ഞാപന പ്രകാരം കേരള പരീക്ഷാ ഭവൻ നടത്തിയ കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മേയ് 21 (കാറ്റഗറി 1,2) മേയ് 22 (കാറ്റഗറി 3,4) തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ എറണാകുളം സെന്റ് തെരേസാസ് സിജെഎച്ച്എസിൽ നടക്കും.
പരീക്ഷാർഥികൾ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ബിഎഡ്/ഡിഎൽഎഡ് ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ് (ആനുകൂല്യം ഉള്ളവർ) എന്നിവയുടെ പകർപ്പും കെ ടെറ്റ് ഹാൾ ടിക്കറ്റും ക്വാളിഫൈഡ് ഷീറ്റും പരിശോധനയ്ക്കായി കൊണ്ടുവരണം.
ടെക്നിഷ്യൻ: അപേക്ഷിക്കാം
പെരുമ്പാവൂർ ∙ പൊതു വിദ്യാഭ്യാസ വകുപ്പ് ഓടക്കാലി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന മൊബൈൽ ഹാർഡ് വെയർ റിപ്പയർ ടെക്നിഷ്യൻ, അനിമേറ്റർ എന്നീ കോഴ്സുകളിലേക്ക് 15 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. അപേക്ഷ ഫോറം സ്കൂൾ ഓഫിസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ ഓഫിസിൽ നേരിട്ടോ [email protected] എന്ന ഇ മെയിൽ വഴിയോ 24 വരെ സ്വീകരിക്കും. 26, 27 തീയതികളിൽ കൂടിക്കാഴ്ച 29ന് ക്ലാസ് ആരംഭിക്കും.8943143490.
റജിസ്റ്റർ ചെയ്യണം
പറവൂർ ∙ ഇനി മുതൽ കേന്ദ്ര, സംസ്ഥാന ആനുകൂല്യങ്ങൾ ലഭിക്കാൻ എല്ലാ കർഷകരും കർഷക റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യണമെന്നു വടക്കേക്കര കൃഷിഭവൻ അധികൃതർ അറിയിച്ചു. റജിസ്റ്റർ ചെയ്യുന്നതിനായി സ്വന്തം സ്ഥലത്തിന്റെ കരമടച്ച രസീത്, ആധാർ കാർഡ്, ആധാർകാർഡ് ലിങ്ക് ചെയ്ത ഫോൺ എന്നിവയുമായി കർഷകർ കൃഷിഭവനിൽ എത്തണം.
അഗ്രി സ്റ്റാക്ക് റജിസ്ട്രേഷൻ
തിരുമാറാടി ∙ കൃഷിഭവനിൽ കർഷകർക്കായി അഗ്രി സ്റ്റാക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. കർഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഏകീകരിക്കുകയാണു ലക്ഷ്യം. ഭൂമിയുള്ള കർഷകർക്ക് മുൻഗണന നൽകിയാണ് ആദ്യഘട്ട റജിസ്ട്രേഷൻ. ഭൂനികുതി രസീതുകൾ, ആധാർ കാർഡ്, ആധാറുമായി യോജിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. 93834 71079.
സൗജന്യ കോഴ്സുകൾ
കൂത്താട്ടുകുളം ∙ തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ കോഴ്സുകളായ ഗ്രാഫിക് ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷീൻ ലേണിങ്– ജൂനിയർ ടെലികോം ഡേറ്റ അനലിസ്റ്റ് എന്നിവയിലേക്ക് 24 വരെ അപേക്ഷിക്കാം. 79073 97034.
ഒഴിവ്
മഹാരാജാസ് കോളജിൽ സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) ഒഴിവ്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത (എംഎ/എംഎസ്സി). ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പിയും സഹിതം) മേയ് 22ന് രാവിലെ 10ന് നേരിട്ട് പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.maharajas.ac.in.
വൈദ്യുതി മുടക്കം
തേവര സെക്ഷൻ, ഹരിജൻ കോളനി ഭാഗങ്ങളിൽ 9 മുതൽ 2 വരെ.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ രോഗ നിർണയ ക്യാംപ്
കൊച്ചി ∙ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പൈൽസ് രോഗ നിർണയ ക്യാംപ് 19,20,21 തീയതികളിൽ നടക്കും. ഗ്യാസ്ട്രോഎന്ററോളജി, ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ഡോ. എബിൻ തോമസ്, ഡോ. ബിനിൽ കേശവൻ ബാബു എന്നിവർ നേതൃത്വം നൽകും. കൺസൽറ്റേഷൻ സൗജന്യവും ശസ്ത്രക്രിയയ്ക്കു നിരക്കിളവും ലഭിക്കും. 80863 32228.