അങ്കമാലി ∙ ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. ട്രാഫിക് പ്രശ്നം പരിഹരിക്കാൻ നടപടികളില്ല.
ദേശീയപാതയിൽ ടെൽക് മുതൽ കരയാംപറമ്പ് പാലം വരെയും എംസി റോഡിൽ ജെബിഎസ് സ്കൂൾ ജംക്ഷൻ വരെയുമാണ് വലിയ കുരുക്ക്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് പലപ്പോഴും യഥാസമയം വിമാനത്താവളത്തിൽ എത്താനാകുന്നില്ല.
വാഹനങ്ങൾ നിർത്താൻ പറ്റാത്തതിനാൽ ദീർഘദൂര യാത്രക്കാർ അങ്കമാലിയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നുമില്ല.
ദേശീയപാതയിൽ കോതകുളങ്ങരയിൽ നിന്ന് അങ്കമാലി വരെയുള്ള ഭാഗത്ത് ഇരുവശത്തെയും കാനകൾക്കു മുകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. റോഡിന്റെ ടാറിങ് കഴിഞ്ഞുള്ള ഭാഗത്ത് അപകടകരമായ കുഴികളുണ്ട്.
കാൽനടയാത്ര ദുഷ്കരമാണ്. കാൽനടയാത്രക്കാർ കാനയിൽ വീഴാനുള്ള സാധ്യതകളുമേറെ.
ദേശീയപാത അധികൃതർ ഈ ഭാഗത്ത് ടാറിങ് നടത്തിയെങ്കിലും കുണ്ടും കുഴിയും നിറഞ്ഞ ഭാഗം നികത്തുകയോ ടാറിങ് നടത്തുകയോ ചെയ്തില്ല.
കോതകുളങ്ങര മുതൽ അങ്കമാലി ടൗൺ വരെയുള്ള റൂട്ടിൽ നാലോ അഞ്ചോ നിരകളിലായി വാഹനങ്ങൾ കടന്നുപോകുന്നതും വൻഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കാനയുടെ സ്ലാബുകളും റോഡിന്റെ വശങ്ങളും അറ്റകുറ്റപ്പണി നടത്തുകയും ലൈൻ ട്രാഫിക് നിർബന്ധമാക്കുകയും ചെയ്താൽ ഗതാഗതക്കുരുക്ക് കുറയ്ക്കാം.
ദേശീയപാത കടന്നു പോകുന്ന പട്ടണങ്ങളിൽ ഫ്ലൈഓവർ ഇല്ലാത്തത് അങ്കമാലിയിൽ മാത്രമാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ട്രാഫിക് കമ്മിറ്റിയിലെ തീരുമാനങ്ങൾ മുഴുവൻ നടപ്പായിട്ടില്ല.
വീണ്ടും ട്രാഫിക് കമ്മിറ്റി കൂടിയിട്ടുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

