പിറവം ∙ സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടാക്കൾ മാറുന്നില്ല. നെച്ചൂരിൽ 2 ആഴ്ച മുൻപ് അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്നു നടന്ന മോഷണത്തിന്റെ ഭീതി ഒഴിയുന്നതിനു മുൻപേ ടൗണിന്റെ ഹൃദയ ഭാഗത്ത് സെന്റ ്ജോസഫ്സ് എൽപി സ്കൂളിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു.
സെന്റ് ജോസഫ്സ് ഹൈസ്കൂൾ വളപ്പിൽ തന്നെയാണ് എൽപി വിഭാഗവും പ്രവർത്തിക്കുന്നത്. സ്കൂളിന്റെ വാതിൽ ഇളക്കി മാറ്റി ക്ലാസ് മുറിയിലെത്തിയ മോഷ്ടാക്കൾ വിദ്യാർഥികൾ നിക്ഷേപ പദ്ധതിയിൽ സൂക്ഷിച്ചിരുന്ന പണം അടങ്ങുന്ന പ്ലാസ്റ്റിക് കൂട
കവർന്നു. വിദ്യാർഥികളുടെ ചാർട്ടുകളും ബുക്കുകളും വലിച്ചുവാരി അലങ്കോലപ്പെടുത്തിയ നിലയിലാണ്.
കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവി ക്യാമറയും കടത്തി.സ്കൂൾ മന്ദിരത്തിന്റെ മേൽക്കൂരയ്ക്കു ബലം നൽകുന്നതിന് ഉറപ്പിച്ചിരുന്ന ഇരുമ്പു തൂണുകൾ ഇളക്കി മാറ്റിയ നിലയിലാണ്.
നേരത്തെയും സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായിരുന്നു.ശുദ്ധജല പൈപ്പുകൾ തകർത്തിരുന്നു. സ്കൂളിലെ രേഖകൾ നശിപ്പിച്ചിരുന്നു.
തുടർന്നു പൊലീസ് നിർദേശ പ്രകാരമാണ് സിസിടിവി സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇൗ ക്യാമറയാണ് മോഷണസംഘം കൊണ്ടുപോയത്.
കഴിഞ്ഞ 9നു രാത്രി മണീട് ഗവ.
ഹയർസെക്കൻഡറി സ്കൂളിലും സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറി വ്യാപക നാശം സൃഷ്ടിച്ചു. സ്കൂളിലെ ജനാലകളും വാതിലുകളും അടിച്ചു തകർത്തു ശുചിമുറികളും തകരാറിലാക്കി.
കഴിഞ്ഞ നവംബറിലും സ്കൂളിൽ ഇതേ രീതിയിൽ അതിക്രമം നടന്നിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല.
കൺട്രോൾ റൂം വെഹിക്കിൾ സർവീസ് ഉൾപ്പെടെ പൊലീസ് പരിശോധന നടക്കുന്നു എന്ന് ആവർത്തിക്കുന്നതിനിടയിലാണു മോഷണം സംഘം നിസ്സാരമായി ലക്ഷ്യം കണ്ടു സുരക്ഷിതരായി മടങ്ങുന്നത്.
നെച്ചൂർ സെന്റ് തോമസ് പള്ളിയിലെ പെരുന്നാൾ നടന്ന രാത്രിയിലാണ് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്.
ഒരു മാസം മുൻപു മുളക്കുളത്തും പെരുന്നാൾ രാത്രിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്നു വിദേശ കറൻസി ഉൾപ്പെടെ കവർന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പെരുന്നാൾ– ഉത്സവ സീസണുകളിൽ അടച്ചിട്ടിരിക്കുന്ന വീടുകളിൽ കവർച്ച പതിവാണ്. ഇത്തരം സംഭവങ്ങളിലൊന്നും ആരെയും പിടികൂടുന്നതിന് കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

