കൊച്ചി ∙ കുടുംബശ്രീയുടെ ‘കെ-ഇനം’ മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം.ബി രാജേഷ്. നെടുമ്പാശേരി ഫ്ലോറ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ ‘കെ-ഇനം’ എന്ന പുതിയ ബ്രാൻഡിൽ തയാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും യുക്തി സ്റ്റാർട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ ‘ട്രൈബാൻഡ്’, കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സ്ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് റോജി എം.ജോൺ എംഎൽഎ പറഞ്ഞു.
അങ്കമാലി നഗരസഭാധ്യക്ഷ റീത്ത പോൾ അധ്യക്ഷയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ഡോ.
എസ്.ഷാനവാസ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി.
അലക്സ്, കാർഷിക വിഭാഗം ചീഫ് എസ്.എസ്.നാഗേഷ്, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ യാസ്മിൻ എൽ.റഷീദ്, എസ്എഫ്എസി കേരള മാനേജിങ് ഡയറക്ടർ എസ്. രാജേഷ് കുമാർ, ഡിവിഷൻ കൗൺസിലർ ടി.വൈ.ഏലിയാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.എം.റെജീന, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ.ബി.ബിജു, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ കെ.ജി.മനോജ്, നബാർഡ് ഡിഡിഎം അജീഷ് ബാലു, സിഡിഎസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

