കാക്കനാട്∙ അപകടത്തിൽ കൈകൾ നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾക്ക് കൃത്രിമ കൈ നൽകി ജില്ലാ ഭരണകൂടം.
ബംഗാൾ സ്വദേശികളായ മുക്താർ അലിക്കും സുദിപ്ത മണ്ഡലിനുമാണ് കൈകൾ ലഭിച്ചത്. ആലപ്പുഴയിലെ അപകടത്തിൽ കൈകൾ നഷ്ടപ്പെട്ട മുക്താർ ചികിത്സയ്ക്കു ശേഷം തൊഴിൽ തേടി പെരുമ്പാവൂരിലെത്തിയതാണ്.
കാലടിയിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സുദിപ്തയുടെ കൈ നഷ്ടപ്പെട്ടത്. ഇരുവരും കമ്പനികളുടെ സഹായത്തോടെ ചികിത്സ പൂർത്തിയാക്കിയിരുന്നു.
തൊഴിൽ ചെയ്തു ജീവിക്കാൻ അവസരം തേടി ജില്ലാ ലേബർ ഓഫിസിലെത്തിയ മുക്താറിനെയും സുദിപ്തിനെയും കലക്ടർ ജി.പ്രിയങ്കയുടെ സമീപം എത്തിക്കുകയായിരുന്നു.
ഇവർക്കു വേണ്ട സഹായം നൽകാൻ കലക്ടർ, അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാറിനെ ചുമതലപ്പെടുത്തി.
കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ മുൻകയ്യെടുത്താണ് ഇരുവർക്കും കൃത്രിമ കൈ ലഭ്യമാക്കിയത്. മുക്താർ അലിക്ക് അത്യാധുനിക സിലിക്കൺ നിർമിത കൈപ്പത്തി ലഭ്യമാക്കിയത് ആസ്റ്റർ ഡിഎം ഫൗണ്ടേഷനാണ്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗണാണ് സുദിപ്ത മണ്ഡലിനെ സഹായിച്ചത്. പാലാരിവട്ടം ഓസ്റ്റിയോൺ ഓർത്തോപീഡിക്സ് സ്ഥാപനവും സഹകരിച്ചു.
കലക്ടറുടെ ചേംബറിൽ നടത്തിയ ചടങ്ങിലാണ് ഇരുവർക്കും കൈകൾ കൈമാറിയത്. അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എജിഎം ലത്തീഫ് കാസിം, റോട്ടറി ഭാരവാഹികളായ ഗോപകുമാർ, കെ.െക.ജോർജ്, പീസ് വാലി അധ്യക്ഷൻ പി.എം..അബൂബക്കർ, ഉപാധ്യക്ഷൻ രാജീവ് പള്ളുരുത്തി, കെ.എം.യൂസഫ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

