കൊച്ചി ∙ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സമഗ്ര ഉന്നമനത്തിനായി സ്കൂളുകളിൽ ‘സൗഹൃദ പവർ ബ്രിഗേഡ്’ വരുന്നു. ഓരോ സ്കൂളിലെയും കരിയർ ഗൈഡൻസ്– സൗഹൃദ ക്ലബ് എന്നിവയുടെ സംയുക്ത സംരംഭമായി സംസ്ഥാനത്തെ 140 സ്കൂളുകളിലാണ് പൈലറ്റ് പദ്ധതിയായി ഈ വർഷം ആരംഭിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയ്ക്കൊപ്പം കരിയർ രംഗത്തും മുന്നേറാൻ വഴി തെളിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സാമൂഹിക ബോധവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് പ്രധാന ദൗത്യം. കല, കായികം, സേവനം എന്നിവയിലൂടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയും നൽകും.
ജില്ലയിൽ മുപ്പത്തടം, മണീട്, പേഴയ്ക്കാപ്പിള്ളി, കല്ലിൽ, ആലുവ എന്നിവിടങ്ങളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും മലയാറ്റൂർ സെന്റ് തോമസ്, പുത്തൻവേലിക്കര വിസിഎസ്, ഒക്കൽ എസ്എൻ, കോട്ടുവള്ളിക്കാട് എച്ച്എംവൈ, പുല്ലേപ്പടി ദാറുൽ ഉലൂം, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എന്നീ എയ്ഡഡ് സ്കൂളുകളിലുമാണ് ഇൗ വർഷം പദ്ധതി ആരംഭിച്ചത്.
പവർ ബ്രിഗേഡിൽ 5 ദളങ്ങളിലായി 25 വിദ്യാർഥികൾ ഓരോ സ്കൂളിൽ നിന്നും അംഗങ്ങളാകും. ലഹരി വിരുദ്ധ, സുരക്ഷ, റോഡ് സുരക്ഷ, സാങ്കേതികവിദ്യാ സുസ്ഥിതി, മാർഗദർശക ദളങ്ങളിൽ ഓരോന്നിലും 20 മണിക്കൂർ വീതം ആകെ 100 മണിക്കൂർ പ്രവർത്തനമാണ് ഒരു വർഷം നടത്തേണ്ടത്.
ഓരോ ബ്രിഗേഡിലും 3 നിർബന്ധിത പ്രവർത്തനവും 2 ഐച്ഛിക പ്രവർത്തനവും 2 ഓറിയന്റേഷൻ ക്ലാസും ഒരു കരിയർ പ്രവർത്തനവും ഉൾപ്പെടുന്നു. ഒരു ദളത്തിന്റെ പ്രവർത്തനത്തിന് 2000രൂപ വീതം ആകെ 10,000രൂപയാണ് ഓരോ സ്കൂളിനും സർക്കാർ അനുവദിച്ചിട്ടുള്ളത്.
പരിപാടിയുടെ ഫലപ്രാപ്തി സ്കൂൾ, ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരീക്ഷിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

