മട്ടാഞ്ചേരി∙ ഓസ്ട്രേലിയയിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞു ഫോർട്ടുകൊച്ചി അമരാവതി സ്വദേശിയിൽ നിന്നും 10.25 ലക്ഷം രൂപ തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ കൂത്താട്ടുകുളത്തു നിന്ന് ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൂഴൂർ കല്ലൂക്കാരൻ ലിന്റോമോൻ (35), ആലുവ ചുണങ്ങംവേലി എരുമത്തല പള്ളിപ്പറമ്പിൽ കിരൺ ജോസ് (25), ഇടപ്പള്ളി കെ.പി.നഗർ കോതേരിത്തറ മൈക്കിൽ റിന്റു (30), ആലുവ ചുണങ്ങംവേലി എരുമത്തല പള്ളിപ്പറമ്പിൽ വീട്ടിൽ നീതു ജോസ് (32) എന്നിവരാണ് പിടിയിലായത്. ആലുവ ടെംപിൾ റോഡിൽ എക്സ്പീരിയ ലിഷർ ടൂർസ് ആൻഡ് സ്റ്റഡി എബ്രോഡ്’ എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ.
ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.നവീൻ, സീനിയർ സിപിഒ കെ.കെ.സുരേഷ്, സിപിഒമാരായ എം.എ.ജോൺ, പ്രജീഷ്, അശ്വതി രാമചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് എതിരെ ആലുവ, അങ്കമാലി, തോപ്പുംപടി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
സമാന രീതിയിൽ ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയതായും സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

