കൊച്ചി∙ നിർമ്മിത ബുദ്ധി ഇന്ത്യയുടെ കാർഷിക മേഖലയിൽ ലാഭകരമായ പരിവർത്തനത്തിനും ഉയർന്ന ഉൽപ്പാദനക്ഷമത കൈവരുത്തുന്നതിനും അനുയോജ്യമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഐടി വകുപ്പ് മേധാവി ഡോ. എം.
ബി. സന്തോഷ്കുമാർ.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പുല്ലേപ്പടി ഐഇഐ ഭവനിൽ നടന്ന ‘നിർമ്മിതബുദ്ധി കാർഷിക മേഖലയിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണ് പരിശോധന, വിളരോഗ കണ്ടെത്തൽ, ജലസേചന നിയന്ത്രണം, വിളവെടുപ്പ് മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം
വഴിതെളിക്കും. നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന വിവിധതരം മൊബൈൽ ആപ്പുകൾ ഉപഗ്രഹ സഹായത്തോടെ കൃഷിസ്ഥലത്തെ കേടുപാടുകൾ, വിളനാശം, വരൾച്ച, ജലവിനിയോഗം, മറ്റ് നിയന്ത്രഞങ്ങൾ തുടങ്ങിയവയെ പറ്റി മുൻകൂട്ടി കർഷകർക്ക് അറിയിപ്പ് നൽകാനുള്ള സംവിധാനങ്ങളും ഇപ്പോൾ നിലവിലുണ്ട്.
കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി വിപണിയിൽ കാർഷിക ഉത്പന്നങ്ങൾ എത്തിയ്ക്കുന്നതിനും ഉയർന്ന കാർഷികമൂല്യം നേടുന്നതിനും കർഷകർക്ക് സഹായകരമായ വിവിധ എഐ ടൂളുകളും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഇഐ കൊച്ചി കേന്ദ്രം ചെയർമാൻ കെ.എസ്. ബാബു, സെക്രട്ടറി ജയ്മോൻ ജേക്കബ്, ടെക്നിക്കൽ കൺവീനർ ഡോ.
ജി.മധു എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

