പെരുമ്പളം ∙ ദ്വീപ് നിവാസികളുടെ ജീവിതം ഇരുട്ടിലാഴ്ത്തി പെരുമ്പളത്ത് വൈദ്യുതി മുടക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഭൂരിഭാഗം ദിവസങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയായിരുന്നു.
രാവിലെ കറന്റ് പോയി കഴിഞ്ഞാൽ പലപ്പോഴും വൈകിട്ടാണ് തിരികെ വരിക. നിരന്തരമായ വൈദ്യുതി മുടക്കം ദ്വീപിന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
വൈദ്യുതി മുടക്കം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ആരോഗ്യ മേഖലയെയാണ്.
ആശുപത്രികളിൽ വൈദ്യുതി ഇല്ലാത്തതിനാൽ കടുത്ത പ്രയാസമാണ് നേരിടുന്നത്. ഫാർമസികളിൽ മരുന്നു തിരയുന്നതിനും വിതരണം ചെയ്യുന്നതിനും മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റിനെ ആശ്രയിക്കേണ്ട
ഗതികേടിലാണു ജീവനക്കാർ. ദ്വീപിലെ നിർമാണ മേഖലയെയും വൈദ്യുതി മുടക്കം തളർത്തിയിരിക്കുകയാണ്.
മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ പലയിടങ്ങളിലും ജോലികൾ പൂർണമായും തടസ്സപ്പെട്ടു.
ഇതു തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
റഫ്രിജറേറ്ററിലും മറ്റും സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ നശിച്ചു പോകുന്നതും കച്ചവടം കുറഞ്ഞതും വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണു തള്ളിവിടുന്നത്. വൈദ്യുതി പ്രതിസന്ധിക്കു ശാശ്വതമായ പരിഹാരം വേണമെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

