കാക്കനാട് ∙ തൃക്കാക്കര നഗരസഭയിലെ ‘ബേബി’ കൗൺസിലർ ഐഷ സുബൈറിന്റെ (22) വിവാഹ സൽക്കാരം ശനിയാഴ്ച. പിറ്റേന്നാണ് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
എൻജിഒ ക്വാർട്ടേഴ്സ് വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഐഷ അമ്പാടിമൂല ഉള്ളംപിള്ളി സുബൈറിന്റെയും സുനിതയുടെയും മകളാണ്.
തൃക്കാക്കര കിഴക്കേക്കര ലത്തീഫിന്റെയും ലൈലയുടെയും മകൻ ഇസ്മായിൽ ആണ് വരൻ. ഒരു വർഷം മുൻപ് ഇവരുടെ നിക്കാഹ് നടത്തിയിരുന്നെങ്കിലും ഐഷയുടെ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാൽ മറ്റു ചടങ്ങുകളും വിവാഹ സൽക്കാരവും നടത്തിയിരുന്നില്ല.
കുഴിവേലിപ്പടി കെഎംജെ കൺവൻഷൻ സെന്ററിലാണ് വിവാഹ സൽക്കാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

