കൊച്ചി ∙ സിറ്റി ബസുകളുടെ എണ്ണത്തിൽ 5 വർഷംകൊണ്ടു വലിയ കുറവ്. 2020 വരെ 630 സിറ്റി ബസുകൾ ഉണ്ടായിരുന്ന കൊച്ചിയിൽ 150 കുറഞ്ഞ്, ഇപ്പോഴത് 480 മാത്രമാണ്. മെട്രോ വന്ന ശേഷം യാത്രക്കാർ കുറഞ്ഞതാണു ബസുകളുടെ എണ്ണം കുറയാൻ പ്രധാന കാരണമെങ്കിലും പൊലീസിന്റെയും കോടതികളുടെയും ഭാഗത്തുനിന്നുള്ള പീഡനവും അനാവശ്യ നിയന്ത്രണങ്ങളും മറ്റും കാരണങ്ങളാണെന്നു ബസ് ഉടമകൾ പറയുന്നു.
സിറ്റി ബസുകൾ മാത്രമല്ല, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു നഗരത്തിലേക്കു 2000 ബസുകൾ വന്നിരുന്നത് 40% കുറഞ്ഞു.
1200 ബസുകളാണ് ഇപ്പോൾ നഗരത്തിലേക്കു വരുന്നത്. ചെറുപ്പക്കാർ ആരും ബസ് വ്യവസായത്തിലേക്കു വരുന്നില്ല.
ബസ് ഉടമകളുടെ ശരാശരി പ്രായം 60 വയസ്സാണിപ്പോൾ. 2017ൽ മെട്രോ തുടങ്ങിയതു മുതലാണു സ്വകാര്യ ബസുകളിൽ ആൾ കുറയാൻ തുടങ്ങിയത്. 25 ട്രെയിനുകൾ 16 മണിക്കൂർ സർവീസ് നടത്തുമ്പോൾ അത് 150 ബസിനു തുല്യമാണ്.
ഉയർന്ന വരുമാനമുള്ളവർ നേരത്തേ തന്നെ സ്വകാര്യ വാഹനങ്ങളിലാണ് യാത്ര.
ഇടത്തരക്കാരും സ്വന്തം വാഹനത്തിലേക്കു തിരിഞ്ഞതോടെ ബസിൽ ആളില്ലാതായി. പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനമുള്ളവരും ഇരുചക്ര വാഹനങ്ങളിലേക്കു മാറി.
സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇപ്പോൾ സിറ്റി ബസുകളിലെ യാത്രക്കാരിൽ അധികവും.
പുതിയ ബസ് ഉണ്ടെങ്കിലേ പുതിയ പെർമിറ്റിന് അപേക്ഷിക്കാൻ പാടുള്ളു എന്നാണ് ഇപ്പോഴത്തെ നിയമം. പഴയൊരു ബസ് വാങ്ങി പുതിയ റൂട്ടിൽ ഓടിച്ച്, ലാഭമെന്നു കണ്ടാൽ മാത്രം പുതിയ ബസ് ഇറക്കുന്ന പരമ്പരാഗത രീതി ഇപ്പോൾ സാധ്യമല്ല. യാത്രക്കാർ ഉണ്ടാകുമോ എന്നറിയാതെ പുതിയ ബസിനു വേണ്ടി കുറഞ്ഞത് 40 ലക്ഷം രൂപ മുടക്കാൻ ബസ് ഉടമകളും തയാറല്ല. യാത്രക്കാർ കുറഞ്ഞതോടെ പല ബസ് ഉടമകളും റൂട്ട് സറണ്ടർ ചെയ്യാതെ ബസ് കയറ്റിയിട്ടിരിക്കുകയാണ്.
ബസ് ചാർജ് വർധന വന്നപ്പോൾ അൻപതോളം ബസുകൾ വീണ്ടും സർവീസ് ആരംഭിച്ചുവെന്നും ബസ് ഉടമ സംഘടനാ നേതാക്കൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

