പെരുമ്പാവൂർ ∙ വ്യാസ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂൾ രജത ജൂബിലി ആഘോഷം 18ന് നടത്തുമെന്ന് മാനേജർ ടി.വി. മുരളീധരൻ, പ്രിൻസിപ്പൽ പി.ജി.
ബേബി, ടി.എസ്. പ്രഭാകരൻ, ട്രഷറർ എൻ.
മോഹനൻ, ജനറൽ സെക്രട്ടറി കെ. പ്രസാദ് എന്നിവർ അറിയിച്ചു.
വൈകിട്ട് 4.30 ന് ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
നടി ദേവനന്ദ പങ്കെടുക്കും.
2001 ൽ എൽകെജി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂളിന്റെ 25 വർഷത്തെ വളർച്ചയും നേട്ടങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ സ്മരണിക പ്രകാശനം ചെയ്യും.സ്കൂൾ സമിതി പ്രസിഡന്റ് എം.എൻ. പ്രഭാകരൻ അധ്യക്ഷത വഹിക്കും. വിദ്യാർഥികളുടെ കലാസാംസ്കാരിക പ്രകടനങ്ങൾ, ജൂബിലി വർഷത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവതരണം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ എന്നിവ ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

