കൊച്ചി∙ കൊച്ചി ബിനാലെയുടെ ഏറ്റവും വലിയ പ്രദർശന വേദിയായ വെല്ലിങ്ടൻ ഐലൻഡ് വെയർഹൗസ് പവലിയൻ തുറന്നു. ഇതാദ്യമായാണ് ഇവിടം ബിനാലെയുടെ വേദിയാകുന്നത്.
20,000 ചതുരശ്ര അടിയാണ് പവിലിയന്റെ വിസ്തീർണം. ക്യുറേറ്റർ നിഖിൽ ചോപ്ര, കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ചെയർപഴ്സൻ ഡോ.
വി. വേണു എന്നിവർ ചേർന്നാണ് പവിലിയൻ ഔദ്യോഗികമായി തുറന്നത്.
കലാകാരന്മാരായ ലടോയ റൂബി ഫ്രേസിയർ, ഡിനിയോ, സേഷീ, ബോപാപെ, ആരതി കദം, മീനു ജെയിംസ്, ഖഗേശ്വർ റൗട്ട്, സബിത കടന്നപ്പള്ളി, രാജ ബോറോ, ലക്ഷ്മി നിവാസ് കലക്റ്റീവ്, സായൻ ചന്ദ, വിനോജ ധർമ്മലിംഗം, മറീന അബ്രമോവിച്ച് തുടങ്ങിയവരുടെ പ്രദർശനങ്ങളാണ് ഇവിടെയുള്ളത്.ഐലൻഡ് വെയർഹൗസ് പവലിയൻ തുറന്നതോടെ ബിനാലെ ആറാം പതിപ്പിന്റെ എല്ലാ വേദികളും സജീവമായി.
മട്ടാഞ്ചേരി-ഫോർട്ട് കൊച്ചിയിലെ വേദികളിലും കൊച്ചി നഗരത്തിലും നേരത്തേ തന്നെ പ്രദർശനങ്ങൾ തുടങ്ങിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

