വൈപ്പിൻ∙ മുനമ്പം മേഖലയിൽ വ്യവസ്ഥകൾക്ക് വിധേയമായി പുനരാരംഭിച്ച കരം സ്വീകരിക്കൽ റവന്യു വകുപ്പ് നിർത്തി വച്ചതായി ആരോപിച്ച് മുനമ്പം സമര സമിതി പന്തംകൊളുത്തി പ്രകടനം നടത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റവന്യു അവകാശങ്ങൾ തിരികെ നൽകിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കരം സ്വീകരിക്കുന്നതു നിർത്തിവയ്ക്കുകയും ചെയ്തതായി ഭാരവാഹികൾ ആരോപിച്ചു.ഫാ.ഫ്രാൻസിസ് താണിയത്ത്,ഫിലിപ്പ് തയ്യിൽ,വിനു തയ്യിൽ,നിക്സൺ കാഞ്ഞിരത്തിങ്കൽ,കുഞ്ഞുമോൻ അഗസ്റ്റിൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

