കൊച്ചി∙ കുവൈത്ത് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയെ (58) ആലുവയിൽ നിന്നു കാണാതായി.
ബന്ധുക്കളെ വിവരം അറിയിക്കാതെ ഈ മാസം അഞ്ചിനു പുലർച്ചെ സൂരജിനെ കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതാണു പിതാവിനെ കാണാതാവാൻ കാരണമെന്നു മകൻ സന്ദൻ ലാമ കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി നെടുമ്പാശേരി പൊലീസിനു പരാതി നൽകി.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് 23 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്ത് മദ്യദുരന്തമുണ്ടായത്.
ഓർമ പൂർണമായി നഷ്ടപ്പെട്ട സൂരജ് ലാമയെ സഹായികളില്ലാതെയാണു കുവൈത്തിൽ നിന്നു വിമാനം കയറ്റിവിട്ടത്.
ഇക്കാര്യം നാട്ടിലെ ബന്ധുക്കളെ അറിയിച്ചുമില്ല. സൂരജിന്റെ സ്വദേശമായ ബെംഗളൂരുവിലേക്ക് വിടാതെ ബന്ധുക്കളാരുമില്ലാത്ത കൊച്ചിയിലേക്കു വിമാന ടിക്കറ്റ് എടുത്തു കയറ്റിവിട്ടതും ദുരൂഹമാണെന്നു മകൻ പറഞ്ഞു.
വിമാനം ഇറങ്ങിയ സൂരജ് മെട്രോ റെയിൽ കോർപറേഷന്റെ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ വരെ എത്തിയതായി നെടുമ്പാശേരിയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതിനു ശേഷം സൂരജ് എങ്ങോട്ടാണു പോയതെന്നു വ്യക്തമല്ല. നാലു ദിവസത്തിനു ശേഷമാണു സൂരജിനെ കുവൈത്തിൽ നിന്നു വിമാനം കയറ്റി വിട്ട
വിവരം ബെംഗളൂരുവിലെ കുടുംബം അറിയുന്നത്. കൊച്ചിയിലെത്തി സ്വന്തം നിലയിൽ മകൻ സന്ദൻ നടത്തിയ തിരച്ചിൽ വിഫലമായതിനെ തുടർന്നാണു പൊലീസിനു പരാതി നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]