മൂവാറ്റുപുഴ ∙ വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന വേദിയോടു ചേർന്നു തയാറാക്കിയ കൂറ്റൻ പന്തൽ തകർന്നു വീണെങ്കിലും 2 പേർക്കു നിസ്സാര പരുക്കേറ്റതൊഴിച്ചാൽ കാര്യമായ അപകടമുണ്ടായില്ല. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ജോർജ്, ആയവന പഞ്ചായത്ത് അംഗം അന്നക്കുട്ടി മാത്യൂസ് എന്നിവർക്കാണു പരുക്കേറ്റത്. രാവിലെ ചടങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് പന്തലിന്റെ കാലുകൾ തകർന്നു മേൽക്കൂര താഴേക്കു പതിച്ചത്.
ഇരുമ്പു പൈപ്പുകളും മേൽക്കൂരയിലെ ഷീറ്റുകളും വലിയ ശബ്ദത്തോടെ വീഴുകയായിരുന്നു.
പ്രധാന വേദിയുമായി ബന്ധിപ്പിച്ച ഇരുമ്പു കമ്പികളിൽ തടഞ്ഞു നിന്നതിനാൽ പന്തലിന്റെ മുൻഭാഗം പതുക്കെയാണു വീണത്. പന്തലിൽ ഉണ്ടായിരുന്നവർക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞു.
പ്രധാന വേദിയും ഏതു നിമിഷവും മറിഞ്ഞു വീഴുമെന്ന അവസ്ഥയിലായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ട് തകർന്ന പന്തലിന്റെ അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്തു.
ഒരു മണിക്കൂറിനുള്ളിൽ തന്നെ ടൗൺഹാൾ മൈതാനിയിലെ സ്ഥിരം വേദി ഒരുക്കി ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.
ഇന്റർലോക് പാകിയ മൈതാനത്തു തൂണുകൾ കുഴിച്ചിടാതെ അശാസ്ത്രീയമായാണു പന്തൽ നിർമിച്ചതെന്നാണു ആക്ഷേപം. വേദിയിലേക്കു വെള്ളം എത്തിക്കുന്നതിനായി ഓട്ടോറിക്ഷ കടത്തിവിടാൻ വേണ്ടി പന്തലിന്റെ താങ്ങായി നിർത്തിയ തൂൺ നീക്കിയതാണ് അപകട
കാരണമെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. പന്തൽ നിർമാണത്തിലെ വീഴ്ച പരിശോധിക്കുമെന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]