ഗതാഗത ക്രമീകരണം:
കോതമംഗലം∙ വെങ്ങല്ലൂർ–ഊന്നുകൽ സംസ്ഥാന പാതയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഊന്നുകൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നെല്ലിമറ്റം, പരീക്കണ്ണി വഴിയും പൈങ്ങോട്ടൂർ ഭാഗത്തു നിന്നുള്ളവ പരീക്കണ്ണി ജംക്ഷനിൽ തിരിഞ്ഞും പോകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൂടിക്കാഴ്ച ഇന്ന്
മൂവാറ്റുപുഴ∙ നഗരസഭയുടെ ബഡ്സ് സ്കൂളിലേക്ക് അധ്യാപിക, ആയം കം കുക്ക്, ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് നഗരസഭ ഓഫിസിൽ
ഒഴിവ്
പിറവം∙ കളമ്പൂർ ഗവ.യുപി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച 17നു 10.30ന്.
ലാബ് അസിസ്റ്റന്റ് ഒഴിവ്
ആലുവ∙ യുസി കോളജ് എംസിഎ വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്.
യോഗ്യത: ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് ഡിപ്ലോമ. അപേക്ഷകൾ 22നു മുൻപു ലഭിക്കണം.
8281107533. ഇമെയിൽ: [email protected]
ജില്ലാ വനിത ചെസ് ചാംപ്യൻഷിപ്
കൊച്ചി∙സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാ വനിത ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 19ന് നോർത്ത് പറവൂർ ലക്ഷ്മി കോളജിൽ നടക്കും.
ആദ്യ നാലു സ്ഥാനം നേടുന്നവർ സംസ്ഥാന വനിത ചെസ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടും. മത്സരാർഥികൾ 18ന് വൈകിട്ട് 6നു മുൻപായി ഓൺലൈനായി പേര് റജിസ്റ്റർ ചെയ്യണം.
ഫീസ്: 250 രൂപ. 8111815205.
കോഴ്സ് പ്രവേശനം
കൊച്ചി∙ സ്കോൾ – കേരള ഹയർസെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കൊമേഴ്സ് , ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് വിഷയമായിട്ടുള്ള കോമ്പിനേഷനുകൾ തിരഞ്ഞെടുത്തിട്ടുള്ള ഒന്നാം വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.www.scolekerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
റജിസ്റ്റർ ചെയ്ത ശേഷം രേഖകൾ അടക്കമുള്ള അപേക്ഷ എറണാകുളം ജില്ലാ ഓഫിസിൽ നേരിട്ടോ, തപാലിലോ എത്തിക്കണം. ഫോൺ: 0484-2377537
ഇന്റർവെൻഷൻ സെന്റർ
ആലുവ∙ നഗരസഭയുടെ ഇന്റർവെൻഷൻ സെന്ററിൽ സൈക്കോളജിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് ഒഴിവുകൾ.
18നു മുൻപ് ഐസിഡിഎസ് സൂപ്പർവൈസർക്ക് അപേക്ഷ നൽകണം. 9946567073.
മലയാറ്റൂർ സെന്റ് തോമസ് എച്ച്എസ്എസ്
മലയാറ്റൂർ∙ പ്ലസ്ടു വിഭാഗത്തിൽ സംസ്കൃതം അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 29നു രാവിലെ 10നു നടക്കും.
കോട്ടപ്പടി മാർ ഏലിയാസ് എച്ച്എസ്എസ്
കോതമംഗലം∙ ഹയർ സെക്കൻഡറി ഇക്കണോമിക്സ് അധ്യാപക ഒഴിവ്.
31നകം അപേക്ഷിക്കണം. 94467 19216.
തൃക്കാക്കര ജിവിഎച്ച്എസ്എസ്
തേവയ്ക്കൽ ∙ ഇംഗ്ലിഷ്(എച്ച്എസ്), നാച്ചുറൽ സയൻസ്(എച്ച്എസ്) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 21ന് 2ന്. കെ–ടെറ്റ് വേണം.
95620 65694.
നാമക്കുഴി ഗവ.എച്ച്എസ്
പിറവം∙കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
സ്പോട് അഡ്മിഷൻ
കുറുപ്പംപടി ∙ വെങ്ങോല നാഷനൽ ടീച്ചർ ട്രെയ്നിങ് കോളജിൽ ഡിഎൽഎഡ് (ടിടിസി) കോഴ്സിൽ സ്പോട് അഡ്മിഷൻ നടത്തും.
മിനിമം യോഗ്യത: പ്ലസ് ടു. 62385 36077.
ബാങ്കേഴ്സ് മീറ്റ് 22ന്
പെരുമ്പാവൂർ ∙ താലൂക്ക് വ്യവസായ ഓഫിസിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റ് 22ന് നഗരസഭ ഇഎംഎസ് ടൗൺ ഹാളിൽ നടക്കും. 8136935110.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]