കിഴക്കമ്പലം∙ വേനൽ രൂക്ഷമാകുന്നതിനു മുൻപ് പെരിയാർവാലി കനാലുകൾ ശുചീകരിക്കണമെന്നാവശ്യം ശക്തം. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ ശുദ്ധജലത്തിനും കൃഷിക്കും വെള്ളം ലഭിക്കുന്നത് പെരിയാർവാലി കനാലുകളെ ആശ്രയിച്ചാണ്.
പെരുമ്പാവൂർ മണ്ഡലത്തിലും കിഴക്കമ്പലം, പട്ടിമറ്റം, വടവുകോട് പുത്തൻകുരിശ് , മഴുവന്നൂർ ,ഐക്കരനാട് , കുന്നത്തുനാട് മേഖലയിലും ശുദ്ധജല ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുന്നതും പെരിയാർവാലി കനാൽ തുറന്നു വിടുമ്പോഴാണ്. കൂടാതെ പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികളും പെരിയാർവാലിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
മഴക്കാലത്ത് പെരിയാർവാലി കനാലുകളിൽ വെള്ളം തുറന്ന് വിടാത്തതിനാൽ കനാലിന്റെ ഇരു വശങ്ങളും കാടു കയറി മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. അതിനാൽ വേനൽ രൂക്ഷമാകുന്നതിന് മുൻപ് കനാൽ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പല സ്ഥലങ്ങളിലും പദ്ധതികൾ പ്രഖ്യാപിക്കാനോ നടപ്പിലാക്കാനോ കഴിയാത്തതിനാൽ കനാൽ ശുചീകരണം നീണ്ടു പോയേക്കും. ഇതോടെ പല മേഖലകളിലും ശുദ്ധജല ക്ഷാമം രൂക്ഷമാകും.
അതിനാൽ ഉടൻ തന്നെ പെരിയാർവാലി കനാൽ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]