
കൊച്ചി ∙ ഇന്ത്യയിലെ ഡെർമറ്റോളജി, ഗൈനക്കോളജി, കോസ്മെറ്റിക് സർജറി, ഇ.എൻ.ടി., ഓഫ്താൽമോളജി, എസ്തെറ്റിക് മെഡിസിൻ, പ്ലാസ്റ്റിക് സർജറി, തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊച്ചിയിൽ മൾട്ടിസ്പെഷ്യാലിറ്റി എസ്തെറ്റിക് കോൺഗ്രസിന് സംഘടിപ്പിച്ചു. എ.ഒ.ഐ.
കൊച്ചി പ്രസിഡന്റ് കൂടിയായ ഇ.എൻ.ടി. സർജൻ ഡോ.
നൗഷാദ് മുഖ്യാതിഥിയായി ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.
സെറിൻ (ഫാമിലി മെഡിസിൻ), ഡോ. ജൂലി (ജനറൽ മെഡിസിൻ), ഡോ.
ജോസഫ് (എസ്തെറ്റിക് ഫിസിഷ്യൻ, പ്രസിഡന്റ് – എസ്തെറ്റിക് കോൺഗ്രസ്), ഡോ. അവിനാഷ് (ജനറൽ സർജൻ), ഡോ.
നതാഷ (ഓഫ്താൽമോളജിസ്റ്റ്), ഡോ. ജെഫ്രി (ഡെർമറ്റോളജിസ്റ്റ്), ഡോ.
നിഹാൽ (പ്ലാസ്റ്റിക് സർജൻ), ഡോ. ജോർജ് (സീനിയർ എസ്തെറ്റിക് ഫിസിഷ്യൻ), ഡോ.
കവിത (ഗൈനക്കോളജിസ്റ്റ്) തുടങ്ങിയ വൈദ്യ വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു. ഡോ.
ജോസഫ് ഭാവിയിലെ എസ്തെറ്റിക് മെഡിസിനിന്റെ മാർഗ്ഗരേഖകൾ വിശദീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കോൺഗ്രസിൽ നൈതികത, രോഗി പരിചരണ മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ സെമിനാറുകൾ നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]