
ഈവനിങ് ഒപി ആരംഭിച്ചു:
കിഴക്കമ്പലം∙ കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപി ആരംഭിച്ചു. 1 മുതൽ വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
നിലവിൽ 2 ഡോക്ടർമാരായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ഡോക്ടറെ നിയമിച്ചത്.
റജിസ്റ്റർ ചെയ്യണം
കോലഞ്ചേരി ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങൾക്ക് 18നു മുൻപ് റജിസ്റ്റർ ചെയ്യണം.
മാവേലി, ഇരുചക്ര വാഹനങ്ങളിൽ പ്രഛന്നവേഷം, ഫോട്ടോ പോയിന്റ്, തിരുവാതിരക്കളി എന്നിവയിലാണ് മത്സരം. 9745133201.
വൈദ്യുതി മുടക്കം
ഇടപ്പള്ളി ടോൾ ജംക്ഷനും പരിസരത്തും 10 മുതൽ 1.30 വരെ.
പെൻഷന് അപേക്ഷിക്കണം
പെരുമ്പാവൂർ ∙ വെങ്ങോല സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം പൂർത്തിയാക്കുകയും 70 വയസ്സു തികയുകയും ചെയ്തവർ സ്പർശം പെൻഷന് 25നകം ഹെഡ് ഓഫിസിലോ ബ്രാഞ്ചുകളിലോ അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം ബാങ്ക് തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, തിരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവയുടെ കോപ്പി, 2 പാസ്പോർട് സൈസ് ഫോട്ടോ എന്നിവ നൽകണം. അപേക്ഷ ഫോം ഹെഡ് ഓഫിസിലും ബ്രാഞ്ചുകളിലും ലഭ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]