
കളമശേരി ∙ വിടാക്കുഴ മുതലക്കുഴിയിൽ പൈപ്ലൈൻ റോഡിൽ കലുങ്കിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് തകർന്നു വൻ കുഴിയായി. 6 മാസം മുൻപ് നഗരസഭ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയ ഭാഗത്താണ് വീണ്ടും കുഴിയുണ്ടായത്.
ദേശീയപാതയ്ക്കു സമാന്തരമായി ആലുവയിൽ നിന്നു കളമശേരിയിലേക്കു സഞ്ചരിക്കുന്നതിനു സ്കൂൾ ബസ്സുകളടക്കം വാഹനയാത്രക്കാർ ആശ്രയിക്കുന്ന റോഡാണ് പൈപ്ലൈൻ റോഡ്.
ആലുവയിൽ നിന്നു വിശാല കൊച്ചിയിലേക്കു ശുദ്ധജലമെത്തിക്കുന്ന പൈപ്ലൈനുകൾ സ്ഥാപിക്കുന്നതിനു നിർമിച്ച കലുങ്കാണിത്. കലുങ്ക് പൊളിച്ചു പുനർനിർമിക്കുന്നതു പൈപ്പുകൾക്കു ഭീഷണിയായി മാറുമെന്നും പറയുന്നു.
ഇതൊഴിവാക്കാൻ കലുങ്കിനു മുകളിലൂടെ ഫ്ലൈഓവർ മാതൃകയിൽ റോഡ് നിർമിക്കാൻ പദ്ധതിയുണ്ട്. ഒന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുവെന്നും മണ്ണുപരിശോധന നടത്തിയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നിലവിൽ ചപ്പാത്തുപോലെ നിർമിച്ചിട്ടുള്ള ഈ ഭാഗത്തു വർഷക്കാലത്ത് വെള്ളം നിറയുന്നതു മൂലം ഗതാഗതം തടസ്സപ്പെടാറുണ്ട്.
കോൺക്രീറ്റ് ജോലികളിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കരാറുകാരൻ വീണ്ടും കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൗൺസിലർ മുഹമ്മദ് ഫെസി പറഞ്ഞു. മഴ മാറിയാലുടൻ ജോലി നടത്തും.
മുതലക്കുഴിയിലെ കുഴിക്കു പുറമേ ആലുവയ്ക്കും കുന്നത്തേരിക്കുമിടയിൽ റോഡിൽ പലയിടത്തും കോൺക്രീറ്റ് കട്ടകൾ ഇളകി റോഡ് നിരപ്പിൽ നിന്നു ഉയർന്നുനിൽക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]