
മൂവാറ്റുപുഴ∙ കുഴിയിൽ കുരുങ്ങി ഒറ്റപ്പെടുകയാണ് മൂവാറ്റുപുഴ നഗരം. കുഴി രൂപപ്പെടാനുള്ള കാരണം കണ്ടെത്തി അതു പരിഹരിച്ച ശേഷം മതി കുഴി മൂടൽ എന്ന് എല്ലാവരും ഒറ്റക്കെട്ടായി പറയുമ്പോൾ തന്നെ ഇതിനു ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണു ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം റിപ്പോർട്ടും നിർദേശങ്ങളും കെഎച്ച്ആർഐ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടില്ല.
റിപ്പോർട്ട് പരിശോധിച്ച് കൂടുതൽ പരിശോധന ആവശ്യമാണെങ്കിൽ അതിന് ശേഷമായിരിക്കും പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുക.
മാസങ്ങളായി കടുത്ത മാന്ദ്യം നേരിടുന്ന മൂവാറ്റുപുഴയിലെ വ്യാപാര മേഖലയ്ക്ക് ആശ്വാസമാകുമെന്ന കരുതുന്ന ഓണക്കാലം കൂടി ഇതോടെ നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കു മൂലം നിലവിൽ നഗരത്തിലൂടെയുള്ള യാത്ര സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരെല്ലാം ഒഴിവാക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർ ഉൾപ്പെടെ മൂവാറ്റുപുഴ നഗരവും എംസി റോഡും പരമാവധി ഒഴിവാക്കിയാണ് യാത്ര നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]