
കാലടി∙ പെരിയാറിന്റെ തീരത്ത് ശബരി റെയിൽവേയുടെ സ്ഥലത്തുള്ള വീട് സാമൂഹികവിപത്തായി മാറി. പുഴയ്ക്കു കുറുകെയുള്ള ശബരി റെയിൽപാലത്തിനു സമീപം കാലടി ഭാഗത്താണ് വീടുള്ളത്.
സ്ഥലമേറ്റെടുത്തപ്പോൾ ഇവിടെയുണ്ടായിരുന്ന വീട് റെയിൽവേ പൊളിച്ചു മാറ്റിയില്ല. റെയിൽ പാലത്തിന്റെ പണിക്കായി വന്നവർ ഇവിടെയാണ് താമസിച്ചിരുന്നത്.
പാലത്തിന്റെ പണികൾ പൂർത്തിയാക്കി അവർ മടങ്ങിയശേഷം 12 വർഷമായി വീട് വെറുതേ കിടക്കുന്നു.
വീടിന്റെ വാതിലുകൾ തല്ലിത്തുറന്ന് ക്രമേണ സാമൂഹികവിരുദ്ധർ അകത്തെത്തി. അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലമായി വീട് മാറി.
വാതിലുകൾ അടയാതായപ്പോൾ തെരുവുനായകളും വീടിന്റെ അധിപതികളായി .
പിന്നീട് വീടിനു ചുറ്റും പുൽക്കാടുകൾ നിറഞ്ഞു. വീടിനെ വള്ളിപ്പടർപ്പുകൾ മൂടി.
ഇപ്പോൾ ചുറ്റും കൊടും കാടു പോലെയാണ്. കാടിനുള്ളിൽ വീട് ഒരു പ്രേതഭവനം പോലെ തോന്നിപ്പിക്കും.
ഇതിനുള്ളിൽ എന്തു നടന്നാലും പുറംലോകം അറിയാത്ത അവസ്ഥയാണ്. പരിസരവാസികൾ ഭീതിയിലാണ്.
ശബരി റെയിൽവേ ഉദ്യോഗസ്ഥരൊന്നും ഈ ഭാഗത്തേക്ക് വരാറില്ല.
ശബരി റെയിൽവേയുടെ സ്ഥലമാണെന്നും പറഞ്ഞ് മറ്റു വകുപ്പുകളും കൈമലർത്തുന്നു. പെരിയാറിനു കുറുകെയുള്ള പാലത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനും കാറ്റേറ്റിരിക്കാനും പ്രഭാത, സായാഹ്ന സവാരിക്കും ധാരാളം ആളുകൾ ദിവസവും വരുന്നുണ്ട്.
ഭീതിയോടെയാണ് അവർ കാടുമൂടിയ വീടിനെ കാണുന്നത്. അധികം പഴക്കമില്ലാത്ത വീടാണ് താമസക്കാരെ ഒഴിപ്പിച്ച് ശബരി റെയിൽവേ ഏറ്റെടുത്തതെന്ന് നാട്ടുകാരനായ ഷമീർ കാലടി പറഞ്ഞു. ഓഫിസോ ക്വാർട്ടേഴ്സോ ആക്കാൻ പറ്റിയ വീടാണിത്.
പെരിയാറിനോടു ചേർന്നുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വീട് വെറുതേ നശിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ഷമീർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]