
ആലുവ∙ ആലുവ സ്റ്റേഷനിലെ പൊലീസുകാരനാണെന്നു പറഞ്ഞ് ആൾമാറാട്ടം നടത്തി സ്ത്രീകളിൽ നിന്നു പണവും സ്വർണവും തട്ടിയെന്ന പരാതിയെ തുടർന്നു യുവാവ് അറസ്റ്റിൽ. കാലടി ചൊവ്വരയിൽ വാടകയ്ക്കു താമസിക്കുന്ന കാസർകോട് വിദ്യാനഗർ സമ്പത്ത് നിവാസിൽ ശശിധര (38) ആണ് പിടിയിലായത്. തലമുടി പൊലീസ് സ്റ്റൈലിൽ വെട്ടി, കാക്കി പാന്റ്സ് ധരിച്ചു മഫ്തി പൊലീസ് ചമഞ്ഞു നടക്കുന്ന ഇയാൾ സൂരജ്, കിരൺ, ഫിറോസ് തുടങ്ങിയ പേരുകളിലാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്.
പണവും പണയം വയ്ക്കാൻ സ്വർണവും കൈക്കലാക്കും.
തട്ടിപ്പിനിരയായവർ വാക്കാൽ അറിയിച്ചതിനെ തുടർന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ആൾമാറാട്ട
കേസ് ആണെങ്കിലും രേഖാമൂലം പരാതി ഇല്ലാത്തതിനാൽ കോടതിയിൽ ഹാജരാക്കിയില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]