
കൊച്ചി∙ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനാശാസ്യകേന്ദ്രം നടത്തിപ്പു സംഘത്തിലെ മൂന്നു പേരും ഇടപാടുകാരനായി വന്നയാളും പിടിയിൽ. സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപം കർഷക റോഡ് പരിസരത്തെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണു കടവന്ത്ര പൊലീസ് പരിശോധന നടത്തിയത്.
കേന്ദ്രത്തിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ 6 യുവതികളെ പൊലീസ് ശരണാലയത്തിലേക്കു മാറ്റി.
പാലക്കാട് മണ്ണാർക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ പി.അക്ബർ അലി (28), എ. മൻസൂർ അലി (30), പി.പി.ഷഫീഖ് (26), ഇടപാടുകാരനായെത്തിയ ചങ്ങനാശേരി സ്വദേശി പി.വി.വിഷ്ണു (27) എന്നിവരെയാണു പൊലീസ് പിടികൂടിയത്.
അക്ബർ അലിയാണ് കേന്ദ്രം നടത്തിപ്പിന്റെ മുഖ്യസൂത്രധാരനെന്നു പൊലീസ് പറഞ്ഞു. കർഷക റോഡിന് അടുത്തുള്ള ഇരുനില വീട് ഒരു മാസം മുൻപ് അക്ബർ അലി വാടകയ്ക്കെടുത്താണ് ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ താമസിപ്പിച്ചിരുന്നത്.
പ്രധാനമായും ഓൺലൈൻ എസ്കോർട്ട് ആപ്ലിക്കേഷൻ വഴിയാണ് ഇടപാടുകാർ കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്.
ഈ ആപ്ലിക്കേഷനിൽ ഷഫീഖിന്റെ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിരുന്നു. ഇടപാടുകാർ ഈ നമ്പറിൽ ബന്ധപ്പെടുമ്പോൾ വീടിന്റെ ലൊക്കേഷൻ അവർക്ക് അയച്ചുകൊടുക്കും.
അക്ബർ അലിയുടെ ബാങ്ക് അക്കൗണ്ട് ക്യുആർ കോഡ് ഇടപാടുകാർക്ക് അയച്ചു കൊടുത്തോ, അല്ലെങ്കിൽ നേരിട്ടോ ആണ് പണം ഈടാക്കിയിരുന്നത്. 3000 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്.
ഇതിൽ 1000 രൂപ മുതൽ 1500 രൂപ വരെയാണു കേന്ദ്രത്തിലെ പെൺകുട്ടികൾക്കു കൊടുക്കുക. ബാക്കി തുക കമ്മിഷനായി സംഘം ഈടാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.
ഇടപ്പള്ളിയിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കര പൊലീസ് നടത്തിയ പരിശോധനയിൽ അക്ബർ അലി പിടിയിലായി.
ഇതേസമയം, കടവന്ത്ര പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്നു സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിൽ അവരും പരിശോധന നടത്തി. തുടർ അന്വേഷണത്തിൽ അക്ബർ അലി എളമക്കര പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നു വ്യക്തമായി. തുടർന്ന് അയാളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
പിടികൂടിയവരെ റിമാൻഡ് ചെയ്തു. അക്ബർ അലിയുടെ പേരിൽ പാലക്കാട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസുണ്ടായിരുന്നു. മറ്റു കേസുകളുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]