
കൊച്ചി∙ മനസ്സിലെ രാവു മായ്ച്ചു വിജ്ഞാന പ്രകാശം പ്രസരിപ്പിക്കുന്ന രാമകഥാ ശീലുകളുടെ ദിനരാത്രങ്ങൾക്കു നാളെ തുടക്കം. കർക്കടകത്തേരേറിവരുന്ന രാമായണ മാസത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും ഒരുങ്ങി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി.
വിഷാദവും ആഘോഷാരവങ്ങളും ഭക്തിനിർഭര നാമാവലികളും ഇടകലർത്തിയ അധ്യാത്മ രാമായണം മനുഷ്യമനസ്സുകളിലേക്കു പുണ്യമായി പെയ്തിറങ്ങുന്ന കാലമാണു കർക്കടകം. ജ്ഞാന മാർഗത്തിൽ തലമുറകളെ വഴി നടത്തിയ പുരാണസുകൃതം.
നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്പോൾ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി നാളെ പിറക്കുന്നു.ശ്രീരാമ–ലക്ഷ്മണന്മാർ പിതാവ് ദശരഥനായി പിതൃതർപ്പണം ചെയ്തതെന്നു കരുതുന്ന കർക്കടക വാവുബലി ഇത്തവണ 24നാണ്. രാമായണ പാരായണം, വിശേഷാൽ പൂജകൾ, രാമായണ പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമായി ഈ മാസം സംഘടിപ്പിച്ചിട്ടുണ്ട്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ രാമായണ മാസാചരണം
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിനു ഇന്നു തിരിതെളിയും.
വൈകിട്ട് 6നു കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.പി.അജയൻ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 16 വരെ നടക്കുന്ന രാമായണ മാസാചരണത്തോടനുബന്ധിച്ചു എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും പ്രസാദഊട്ടും വൈകിട്ട് ഭഗവതി സേവയും ഉണ്ടാകും.
ഇന്നു വൈകിട്ട് 4നു ചോറ്റാനിക്കര കൾചറൽ റേഡിയോ ക്ലബ്ബിന്റെ അധ്യാത്മ രാമായണം കാവ്യകേളി, 6നു ഭാഗവത സപ്താഹ മാഹാത്മ്യ പാരായണം. നാളെ മുതൽ 23 വരെ ഭാഗവത സപ്താഹയജ്ഞം –പെരുമ്പിള്ളി കേശവൻ നമ്പൂതിരി, 24 മുതൽ ഓഗസ്റ്റ് 1 വരെ ദേവീ ഭാഗവത നവാഹം–ആലപ്പാട്ട് ജയചന്ദ്രൻ, 2നു അധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം–എം.ബി.ജവഹർ, 3നു ശ്രീഭൂതനാഥാ ഉപാഖ്യാനം, 4 മുതൽ 11 വരെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെയും മള്ളിയൂർ ദിവാകരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഭാഗവത സപ്താഹയജ്ഞം, 12 മുതൽ 14 വരെ ശിവപുരാണ പാരായണം–ആലപ്പാട്ട് രാമചന്ദ്രൻ, 15നും 16നും ദേവീമാഹാത്മ്യ പാരായണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]