
ത്രിവർണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ കേന്ദ്ര സർക്കാരിനും സൈന്യത്തിനും അഭിവാദ്യമർപ്പിച്ച് സലൂട്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ത്രിവർണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്ന് ആരംഭിച്ച യാത്ര സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂർ സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സൈനിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആക്രമണത്തിന്റെ കൃത്യതയും ലോകത്തിന് കാട്ടിക്കൊടുക്കാൻ കഴിഞ്ഞു. ഭാരതത്തിനു നേരെ ഇനിയൊരു പഹൽഗാമിനു മുതിരാൻ ഒരു ഭീകര സംഘടനയോ അവരെ പിന്താങ്ങുന്ന രാജ്യമോ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രൻ, പൂർവ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കമണ്ടോർ സജ്ജയൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു, സലൂട്ട് ഇന്ത്യ കോഓർഡിനേറ്റർ അഡ്വ. എസ്.സജി എന്നിവർ പ്രസംഗിച്ചു. ഫ്ലോർ ഷോർ റോഡ് വഴി രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ യാത്ര സമാപിച്ചു.