
കൊച്ചിയിൽ നിന്നുള്ള ഹജ് വിമാനങ്ങൾ ഇന്നു മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമ്പാശേരി ∙ കൊച്ചിയിൽ നിന്ന് ഹജ് തീർഥാടനത്തിന് ഇന്നു തുടക്കം. ഹജ് ക്യാംപ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായിരുന്നു.ആദ്യ വിമാനം ഇന്ന് വൈകിട്ട് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് രണ്ട് സർവീസുകളുണ്ട്. ആദ്യ വിമാനം വൈകിട്ട് 5.50നും രണ്ടാമത്തെ വിമാനം രാത്രി8.20നും പുറപ്പെടും. ക്യാംപ് ഉദ്ഘാടന വേളയിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി.
ഹാരിസ് ബീരാൻ എംപി, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഹജ് കമ്മിറ്റി സിഇഒ സി.ഷാനവാസ്, ന്യൂനപക്ഷ കമ്മിഷൻ സ്പെഷൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ, മുഹമ്മദ് ഷിയാസ്, കെ.എം.ദിനകരൻ, വി.സലിം, ടി.വി.പ്രദീഷ്, എ.വി.സുനിൽ, വി.ഇ.അബ്ദുൽ ഗഫൂർ, എ.എം.യൂസഫ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, പി.അബ്ദുൽഖാദർ മദനി കൽത്തറ, ഹസ്സൻ ഫൈസി, എച്ച്.ബാബുസേഠ്, അലി ദാരിമി, ടി.എം.സക്കീർ ഹുസൈൻ, സി.ടി.ഹാഷിം തങ്ങൾ, ഹജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, മുഹമ്മദ് സക്കീർ, നൂർ മുഹമ്മദ് നൂർഷ, പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബർ, അഷ്കർ കോറാട്, ഷംസുദ്ദീൻ അരിഞ്ഞിറ, കെ.ഉമ്മർ ഫൈസി, ഒ.വി.ജാഫർ, എം.കെ.സക്കീർ, മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.