
എറണാകുളം ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ഐമുറി, മൈലാച്ചാൽ മാവേലിപ്പടി, വിഴുക്കപറ, കോട്ടപാലം, പവിഴം 8 മുതൽ 5 വരെ.
തൊഴിൽ മേള നാളെ
പെരുമ്പാവൂർ ∙ കേരള സർക്കാർ സംരംഭമായ അസാപ് കേരളയുടെ പെരുമ്പാവൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പ്രോജക്ടിന്റെ ഭാഗമായി നാളെ തൊഴിൽ മേള നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഡ്രൈവർ, ഹെൽപർ ഒഴിവുകളിലേക്ക് അഭിമുഖവും ഉണ്ടാകും. റജിസ്ട്രേഷൻ ലിങ്ക് : https://forms.gle/YnsMAeKAG3h1PBEW9.
റോളർ സ്കേറ്റിങ് ട്രാക്ക് ആരംഭിച്ചു
കോലഞ്ചേരി ∙ യോഗാ സെന്ററിൽ പ്രവർത്തിക്കുന്ന സൺറൈസ് അക്കാദമി നിർമിച്ച റോളർ സ്കേറ്റിങ് ട്രാക്കിന്റെ ഉദ്ഘാടനം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് നിർവഹിച്ചു. വാർഡ് അംഗം ജിംസി മേരി വർഗീസ്, ലയൺസ് ക്ലബ് സെക്രട്ടറി ജോസഫ് ജോർജ്, യോഗാ പരിശീലകൻ എം.എ. സജീവൻ എന്നിവർ പ്രസംഗിച്ചു.
കുഫോസ് ഭരണസമിതി വോട്ടർ പട്ടിക
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഭരണ സമിതി തിരഞ്ഞെടുപ്പിലേക്കുള്ള അധ്യാപക- വിദ്യാർഥി കരട് വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റിലും നോട്ടിസ് ബോർഡിലും പ്രസിദ്ധീകരിച്ചു.
കനാൽ റോഡിൽ ഗതാഗതം നിരോധിച്ചു
മരട് ∙ ചമ്പക്കര കനാലിന്റെ മരട് ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
പ്ലസ് വൺ പ്രവേശനം
കിഴക്കമ്പലം ∙ അമ്പലമുഗൾ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025–26 അധ്യയന വർഷത്തേക്കു പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സൗജന്യമായി സമർപ്പിക്കാൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. അപേക്ഷ 20 വരെ സമർപ്പിക്കാം. 6282631410.
മെഡിക്കൽ ക്യാംപ് 18ന്
തിരുവൈരാണിക്കുളം∙ അരങ്ങ് തിരുവൈരാണിക്കുളത്തിന്റെയും ആലുവ ലക്ഷ്മി ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 18നു രാവിലെ 9 മുതൽ ഒന്നു വരെ തിരുവൈരാണിക്കുളം ഗൗരിലക്ഷ്മി മെഡിക്കൽ സെന്ററിൽ നടത്തും. കാലടി പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി ഉദ്ഘാടനം ചെയ്യും. 94470 59180.
സൗജന്യ കലാ പരിശീലനം
പെരുമ്പാവൂർ ∙ സാംസ്കാരിക വകുപ്പും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് സൗജന്യ കലാ പരിശീലന പദ്ധതി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിലോ അതത് പഞ്ചായത്തുകളിലോ ജൂൺ 15 ന് മുൻപ് അപേക്ഷ നൽകണം. കലാപരിശീലനത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് കെ.എം. അൻവർ അലി നിർവഹിച്ചു, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗോപാൽ ഡിയോ, പിപി എൽദോസ്, ലിജോ അഗസ്റ്റിൻ,അംഗം ഷമീർ തുകലിൽ, ബിനു രാജഗോപാൽ, ഷമീന അബ്ദുൽ ഖാദർ, റസിയ ബീവി, സീന മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.