കൊച്ചി ∙ ലക്ഷക്കണക്കിനു രൂപ മുടക്കി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ ഓടിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാങ്ങി എറണാകുളം ഡിസ്ട്രിക്ട് ഓട്ടോ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ച 75 ഓട്ടോകളിൽ 25 എണ്ണം കരയ്ക്കു കയറ്റിയിരിക്കുകയാണ്.
കൊച്ചി കോർപറേഷൻ വാങ്ങിയ 30 ഇ ഓട്ടോകളും ഇതേ സൊസൈറ്റി തന്നെയാണു നടത്തുന്നത്. രണ്ടിലും കൂടി 32 ഇ ഓട്ടോകൾ ഉപയോഗിക്കാതെ ഏറെക്കുറെ തുരുമ്പെടുത്തു തുടങ്ങി.
കലൂർ മെട്രോ പാർക്കിങ് യാഡിൽ ഇൗ വാഹനങ്ങൾ കാണാം.
മെട്രോയുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കായി കെഎംആർഎൽ ലക്ഷക്കണക്കിനു രൂപ വിലകൊടുത്തു വാങ്ങി ഓട്ടോ സൊസൈറ്റിയെ നടത്തിപ്പ് ഏൽപിച്ചതാണ്. ഓട്ടോ തൊഴിലാളികളുടെ മിക്കവാറും യൂണിയനുകൾ ചേർന്നു രൂപീകരിച്ചതാണു സൊസൈറ്റി.
ഓട്ടോ ഏറ്റെടുക്കുന്നവർ ദിവസവും കെഎംആർഎൽനു 312 രൂപ വാടക നൽകണമെന്നും അധിക ചാർജ് വാങ്ങരുതെന്നുമായിരുന്നു കരാർ വ്യവസ്ഥ. അറ്റകുറ്റപ്പണികളും മറ്റും കരാർ എടുത്തവർ തന്നെ ചെയ്യണം.
എന്നാൽ, അധിക ചാർജ് വാങ്ങരുതെന്ന വ്യവസ്ഥ പലർക്കും തടസ്സമായതോടെ അധികം പേരും ഓട്ടോ ഓടിക്കാൻ താൽപര്യം കാണിച്ചില്ല.
ഒരു വർഷത്തിനു ശേഷം ഇൻഷുറൻസ് പുതുക്കി ഓട്ടോ സർവീസ് നടത്തേണ്ട ഘട്ടമെത്തിയപ്പോഴാണു പലരും ഓട്ടോ മാറ്റിയിടാൻ തുടങ്ങിയത്.
ഉടമസ്ഥർ കെഎംആർഎൽ ആയതിനാൽ അവർ അറ്റകുറ്റപ്പണി നടത്തട്ടേ എന്നാണു സൊസൈറ്റിയുടെ വാദം. ഏതായാലും ഓട്ടോകളുടെ ഇൻഷുറൻസ് പുതുക്കി നൽകാൻ കെഎംആർഎൽ തയാറായിട്ടുണ്ട്.
ബാക്കി സർവീസും മെയ്ന്റനൻസും കരാറുകാർ ചെയ്യണമെന്നാണു കെഎംആർഎൽ നിലപാട്.
ഇതിൽ 6 ഓട്ടോകൾ ഏതാണു തുരുമ്പെടുത്തു കഴിഞ്ഞു. 6 മാസം ഓടിക്കാത്തതിനാൽ ഇലക്ട്രിക് ബാറ്ററികൾ തകരാറിലായിട്ടുണ്ടാവും.
ഇതു മാറ്റിവയ്ക്കാൻ ഓട്ടോയുടെ പകുതി തുക നൽകേണ്ടി വരും. ഓട്ടോകൾ ഗതാഗത യോഗ്യമാക്കാൻ കെഎംആർഎൽ സൊസൈറ്റിയുമായി ചർച്ചയിലാണ്.
ഓട്ടോകൾ നശിക്കുന്ന സാഹചര്യമുണ്ടായാൽ തിരിച്ചെടുക്കുമെന്നും കെഎംആർഎൽ അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

