മൂവാറ്റുപുഴ ∙ വടക്കൻ മാറാടി തിരുമഥുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും അഷ്ടബന്ധ കലശവും ഫെബ്രുവരി 11ന് തുടങ്ങി. 25 വരെയാണ് ചടങ്ങ്.
ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ മേനാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് പി.വി.ജിനു, സെക്രട്ടറി സ്മിത ബാബുരാജ് എന്നിവർ അറിയിച്ചു.
ഫെബ്രുവരി 17ന് വൈകിട്ട് 5ന് നെട്ടോർക്കോട്ടുവന ദുർഗാ ദേവീക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ആചാര്യ വരണത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ബിംബ പ്രതിഷ്ഠ ഫെബ്രുവരി 22ന് രാവിലെ 7.55നും 9.39നും മധ്യേയുള്ള മീനം രാശി മുഹൂർത്തത്തിൽ നടക്കും. തുടർന്ന് അഷ്ടബന്ധ സ്ഥാപനവും വിവിധ കലശാഭിഷേകങ്ങളും നടക്കും.
അന്ന് രാത്രി 8ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ‘കൃഷ്ണ ഭാരതം’ ബാലെ നടക്കും.
ഫെബ്രുവരി 23ന് രാവിലെ 8.30ന് സർപ്പ പ്രതിഷ്ഠയും അതോടൊപ്പം അഷ്ടദിക്പാലക, സപ്തമാതൃ, ഉപദേവതാ പ്രതിഷ്ഠകളും നടക്കും. ബ്രഹ്മ ശ്രീ പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് സർപ്പ പ്രതിഷ്ഠ നടക്കുന്നത്.
രാത്രി 7.30ന് വ്യാസൻ മണ്ണാർക്കാടിന്റെ പ്രഭാഷണം. തുടർന്ന് 8ന് സർപ്പബലിയും ഉണ്ടായിരിക്കും.
ഫെബ്രുവരി 24ന് രാത്രി 8ന് നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം. 25ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണ ഉദ്ഘാടനം നിർവഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

