മട്ടാഞ്ചേരി ∙ പൊതു ടോയ്ലറ്റ് ഇല്ല, ഒടുവിൽ പറമ്പിൽ കാര്യം സാധിച്ചുവെന്ന് വിദേശ വിനോദസഞ്ചാരി പറയുന്നു. ജർമനിയിൽ നിന്ന് 35 പേരടങ്ങുന്ന സംഘത്തോടൊപ്പം മട്ടാഞ്ചേരിയിൽ എത്തിയ ക്രിസ്റ്റോയുടേതാണു വെളിപ്പെടുത്തൽ.
നാട്ടുകാരിൽ ചിലർ എടുത്ത വിഡിയോയിലൂടെയാണ് ക്രിസ്റ്റോ ഇക്കാര്യം പറയുന്നത്.സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന് റോഡരികിലുള്ള ഗ്രൗണ്ടിൽ തന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ടി വന്നു.
പുരുഷന്മാർക്ക് ഇത് വലിയ പ്രശ്നമല്ലെങ്കിലും സ്ത്രീകൾക്ക് അങ്ങനെയല്ലെന്നും ഇതു മോശമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോർട്ട്കൊച്ചിയിൽ ആ‘ശങ്ക’യകറ്റാൻ പ്രീ കാസ്റ്റ് ശുചിമുറികൾ
ഫോർട്ട്കൊച്ചി ∙ ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ ശുചിമുറികളുടെ പോരായ്മ പരിഹരിക്കുന്നതിനായി 2 പ്രീ കാസ്റ്റ് ശുചിമുറികൾ ഫോർട്ട്കൊച്ചിയിൽ സ്ഥാപിക്കുന്നു. സൗത്ത് ബീച്ചിലും സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപവുമാണ് ഇവ സ്ഥാപിക്കുന്നത്.
ബിപിസിഎൽ സഹായത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്. കഴിഞ്ഞ കൗൺസിൽ കാലഘട്ടത്തിലാണു ശുചിമുറികൾ പാസായത്.
ശനി വൈകിട്ട് ശുചിമുറികൾ ഇവിടെ എത്തിച്ചു. പേ ആൻഡ് യൂസ് അടിസ്ഥാനത്തിലായിരിക്കും ഇവയുടെ പ്രവർത്തനം.
പുരുഷന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കായി 3 ശുചിമുറികൾ വീതം അടങ്ങുന്നതാണ് ഒരു യൂണിറ്റെന്ന് മുൻ കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.
5 ലക്ഷത്തോളം രൂപയാണ് യൂണിറ്റിന് ചെലവ്. സീ ഹെഡിന്റെ മേൽനോട്ടത്തിലായിരിക്കും ശുചിമുറികളുടെ നടത്തിപ്പ്.1 മാസത്തിനകം പ്രവർത്തനം ആരംഭിക്കും.
ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിലുണ്ടായിരുന്ന ശുചിമുറി ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷം ഏറെയായി. ബീച്ചിലും പരിസരത്തും എത്തുന്ന വിനോദസഞ്ചാരികൾ സമീപത്തുള്ള ഹോം സ്റ്റേകളേയും ഹോട്ടലുകളെയുമാണ് ആശ്രയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

