കൊച്ചി ∙ ചിലവന്നൂർ ബണ്ട് പാലം സെന്റർ സ്പാനിന്റെ ജോലികൾ ആരംഭിച്ചു. മഴ ചതിച്ചില്ലെങ്കിൽ ജൂൺ അവസാനത്തോടെ പാലം പൂർത്തിയാവും.
ഇരുവശത്തെയും അപ്രോച്ചിന്റെ കോൺക്രീറ്റ് ഭാഗം പൂർത്തിയായി. ഒരു വശത്തെ അപ്രോച്ചിൽ സൈഡ് ഭിത്തി പൂർത്തിയായി.
ഇനി മണ്ണിട്ട് ഉറപ്പിക്കണം. പാലത്തിന്റെ മധ്യഭാഗത്തെ സ്പാനിന്റെ ജോലികളാണ് ആരംഭിച്ചത്.
സ്പാൻ ഉറപ്പിക്കാനുള്ള താൽക്കാലിക ഗർഡറുകളിൽ രണ്ടു സ്ഥാപിച്ചു. ആകെ 4 താൽക്കാലിക ഗർഡറാണു വയ്ക്കേണ്ടത്.
ബാക്കി 2 രണ്ട് ആഴ്ചയ്ക്കകം സ്ഥാപിക്കും.
സെന്റർ സ്പാൻ തിരുച്ചിറപ്പിള്ളിയിൽ പ്രീ ഫാബ്രിക്കേറ്റ് ചെയ്തു കൊണ്ടുവരികയാണ്. ഇതിന്റെ ഫാബ്രിക്കേഷൻ കഴിഞ്ഞു.
പെയ്ന്റിങ് പൂർത്തിയാക്കി അടുത്ത ആഴ്ച കൊണ്ടുവരും. 80 ഭാഗങ്ങളായുള്ള സെന്റർ സ്പാൻ വലിയ ട്രെയ്ലർ ലോറിയിലാണു കൊണ്ടുവരുന്നത്.
കെഎംആർഎലിന്റെ പരിശോധനയ്ക്കു ശേഷം മാർച്ച് ആദ്യം ഇതു സ്ഥാപിച്ചു തുടങ്ങും. താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള ഗർഡറുകൾക്കു മുകളിലും നിലവിലുള്ള പാലത്തിനു മുകളിലുമായാണു സെന്റർ സ്പാൻ വയ്ക്കുന്നത്.
ഇതിനു മുകളിൽ ഷീറ്റ് നിരത്തി കോൺക്രീറ്റിങ് നടത്തും.
മഴ മാറിനിന്നാൽ 2 മാസം കൊണ്ടു സെന്റർ സ്പാൻ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാവും. മഴ പെയ്താൽ വെൽഡിങ് തടസ്സപ്പെടുമെന്നതാണു പ്രശ്നം.
90 മീറ്ററാണു സെന്റർ സ്പാനിന്റെ നീളം. 20 മീറ്റർ വീതിയും 16.5 മീറ്റർ ഉയരവുമുള്ള കമാനാകൃതിയിലുള്ള സ്ട്രക്ചർ ആണിത്.
7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 3.5 മീറ്റർ വീതിയിൽ കാഴ്ചകൾ കാണാനുള്ള ഗാലറിയും ഉണ്ടാവും. പുതിയ പാലം പണിത ശേഷം പഴയ പാലം പൊളിച്ചു നീക്കും.
നിലവിലുള്ള പാലത്തിന്റെ സെന്റർ സ്പാൻ 30 മീറ്ററാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

