മൂവാറ്റുപുഴ∙ വാളകം– നെല്ലാട് റോഡിൽ ചേലപ്പാടത്തെ അപകടം തടയാൻ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു. റോഡിന്റെ വീതിക്കുറവ് പരിഹരിക്കണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതോടൊപ്പം നിയമതടസ്സം നീക്കി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡ് വീതികൂട്ടൽ നടപടികൾ പുനരാരംഭിക്കണമെന്നുമാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
8 മീറ്റർ വീതിയുള്ള റോഡ് ഇവിടെ എത്തുമ്പോൾ 6 മീറ്ററിൽ താഴെയാണ്.
വലിയ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇത് ഭീഷണിയാണ്. ഇവിടെ അപകടങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിനാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് മലയാള മനോരമ നൽകിയ വാർത്തയെ തുടർന്ന് വാളകം പഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ, വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ, പഞ്ചായത്ത് അംഗം ലിസി എൽദോസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ജൂവൽ ഏബ്രഹാമിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ബോർഡ് സ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

